പൊൻകുന്നം ബാറിലെ മുതിർന്ന അഭിഭാഷകനും ദീർഘകാലം കാഞ്ഞിരപ്പള്ളി പഞ്ചായ ത്ത് പ്രസിഡന്റുമായിരുന്ന അഡ്വ.സി.ജെ ആന്റണി വെട്ടിക്കാട്ട് (അന്തോനിച്ചൻ -93) അ ന്തരിച്ചു.1965 മുതൽ 1979 വരെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായും അതേ കാലയളവിൽ കോട്ടയം ജില്ലാ വികസന സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.കാ ഞ്ഞിരപ്പള്ളി പഞ്ചായത്തിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് അതിർത്തിയിലും പെട്ട പല വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുവാനും മറ്റു ചിലത് തുടങ്ങി വയ്ക്കുവാ നും കഴിഞ്ഞു.മാർക്കറ്റിനോട് ചേർന്ന് ഒരു ഷോപ്പിംഗ് കോംപ്ലക്സ് പണിതത് പഞ്ചായ ത്തിന് വരുമാന വർദ്ധനവിന് കാരണമായി.
കാഞ്ഞിരപ്പള്ളി – ചിറക്കടവ് – എലിക്കുളം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തി യ്ക്കുന്ന ‘കരിമ്പുകയം പദ്ധതി’ എന്ന പേരിൽ ഒരു കുടിവെള്ള വിതരണ പദ്ധതി 1971 ൽ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തിയത് അഡ്വ.ആന്റണിയുടെ ഒരു വലിയ നേട്ടമാ യി അവശേഷിക്കുന്നു. ഇതുകൂടാതെ ടൗൺ ഹാൾ, ബസ്റ്റാൻഡ് എന്നിവ നിർമ്മിക്കുന്നതി നുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിവെച്ചു.1975 ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തി ന്റെ വിപുലമായ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുകയും ഈടുറ്റ സ്മരണി ക പ്രസിദ്ധീകരിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാലം (1965 മുതൽ 1979 വരെ) തുടർച്ചയായി പതിനാലു വർഷം പ്രസിഡന്റു പദം അലങ്കരിച്ചത് അദ്ദേഹം മാത്രമാണ്.
1967 ലെ പൊതു തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെ ങ്കിലും കോൺഗ്രസ് -കേരള കോൺഗ്രസ് ഭിന്ന ചേരികളിൽ മത്സരിച്ചതിനാൽ സപ്തക ക്ഷി സ്ഥാനാർത്ഥി മുസ്തഫാ കമാലിനോട് പരാജയപ്പെട്ടു.അതിനു ശേഷം സജീവ രാഷ്ട്രീ യമുപേക്ഷിച്ച് അഭിഭാഷകവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.തുടർന്ന് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.