കൂവപ്പള്ളി: തിരുഹൃദയ മഠാംഗമായ സിസ്റ്റര്‍ ആനിമറ്റം(ആല്‍ബര്‍ട്ടമ്മ,86)നിര്യാതയാ യി.സംസ്‌കാരം ചൊവ്വ 8.15ന് കൂവപ്പള്ളി തിരുഹൃദയ മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ ബാനയോടെ ആരംഭിക്കുന്നതും കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സംസ്‌കരിക്കുന്നതുമാണ്.പരേത ചങ്ങനാശേരി,പാറേല്‍,മേലോരം,ആര്യങ്കാവ്,കരിക്കാ ട്ടൂര്‍,കൂവപ്പള്ളി (എച്ച്എം),കല്യാണ്‍ രൂപതയിലെ നാസിക് എന്നീ സ്‌കൂളുകളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജനറല്‍ കൗണ്‍സിലര്‍, വികര്‍ പ്രൊവിന്‍ഷ്യല്‍, സുപ്പീരിയര്‍ എന്നീ നിലകളില്‍ ശുശ്രൂഷ  നിര്‍വഹിച്ചിട്ടുണ്ട്.ചെങ്കല്‍,കന്പംമെട്ട്,മുണ്ടിയെരുമ,കൊല്ലമുള,മേരികുളം,വണ്ടന്‍പ താല്‍,കണ്ണിമല,പൊടിമറ്റം സ്റ്റഡി ഹൗസ് എന്നീ സ്ഥലങ്ങളിലും ശുശ്രൂഷ ചെയ്തു.പരേത ചേര്‍പ്പുങ്കല്‍ മറ്റത്തില്‍ ഉലഹന്നാന്‍ – അന്നമ്മ ദന്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: തോമസ്, എബ്രഹാം, സിസ്റ്റര്‍ ജസീന്ത സിഎംസി, സിസ്റ്റര്‍ അഗസ്റ്റ സി എംസി, പരേതരായ ഉലഹന്നാന്‍ ജോണ്‍, ജോസഫ് മറ്റം, കുര്യാക്കോസ്, സിസ്റ്റര്‍ റോസ് മറ്റം എംഎംഎസ്.