കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത കപ്പാട് ഇടവകാംഗമായ ഫാ. മാത്യു നെല്ലരി (88) നിര്യാതനായി.സംസ്‌കാരം വെള്ളി ഒന്പതിന് കപ്പാടുള്ള പുരയ്ക്കല്‍ നെല്ലരി സെബാ സ്റ്റ്യന്റെ (കുഞ്ഞൂഞ്ഞ്) വസതിയില്‍ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാ ന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ ആരംഭിക്കും.തുടര്‍ന്ന് കപ്പാട് മാര്‍ സ്ലീവാ പള്ളിയില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കാര്‍മികത്വം വഹിക്കും. കപ്പാട് നെല്ലരി പരേതരായ മത്തായി – മറിയം ദന്പതികളുടെ മകനാണ്.

കപ്പാട് ഗവണ്‍മെന്റ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും കാളകെട്ടി സ്‌കൂളില്‍ സെ ക്കന്‍ഡറി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ചങ്ങനാശേരി സെന്റ് തോമസ് പാറേല്‍ മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി എന്നിവി ടങ്ങളില്‍ നിന്ന് വൈദികപഠനം പൂര്‍ത്തിയാക്കി 1958 മാര്‍ച്ച് 12ന് പൗരോഹിത്യം സ്വീ കരിച്ചു.തുടര്‍ന്ന് വലിയതോവാള,കാഞ്ചിയാര്‍,വള്ളക്കടവ്,കണമല,തുലാപ്പള്ളി, പത്തായക്കുഴി, പസറോര്‍, മുഹമ്മ, നസ്രാണിപുരം, പെരിയാര്‍ വള്ളക്കടവ്,  നെറ്റിത്തൊഴു, അമരാവതി, വാളാര്‍ഡി, കട്ടപ്പന എന്നീ ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്.

അണക്കര, കുമളി എസ്റ്റേറ്റിന്റെ മാനേജരായും കാഞ്ഞിരപ്പള്ളി രൂപതയുടെ അഗ്രി കള്‍ച്ചറല്‍ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. 2006 മുതല്‍ വിയാനിഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങള്‍: എന്‍.എം. ജോസഫ് (റിട്ട. പ്രഫസര്‍ എസ്ബി കോളജ്, ചങ്ങനാശേരി), അക്കമ്മ തോമസ് വളയത്തില്‍ (മണിമല), എന്‍.എം. ബേബി (ഗോവ പോര്‍ട്ട് ട്രസ്റ്റ്), പരേതരായ എന്‍.എം. വര്‍ഗീസ് (കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്), ഏലിക്കുട്ടി ചിറയ്ക്കലകത്ത് (പുത്തന്‍കൊരട്ടി). ഫാ. അഗസ്റ്റിന്‍ നെല്ലരി (യുഎസ്എ) ജ്യേഷ്ഠ പുത്രനാണ്.
മൃതദേഹം നാളെ (വെള്ളി) രാവിലെ 7.30ന് കപ്പാടുള്ള പുരയ്ക്കല്‍ നെല്ലരി സെബാസ്റ്റ്യന്റെ (കുഞ്ഞൂഞ്ഞ്) വസതിയില്‍ എത്തിക്കും.