ചന്ദനക്കുടാഘോഷം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ.ഘോഷയാത്രക്ക് പച്ച ക്കൊടി വീശി ഉത്ഘാടനം നിർവഹിച്ച് സംസാരിച്ച കൃഷി വകുപ്പ് മന്ത്രി സുനിൽകുമാർ എരുമേലിയുടെ മതമൈത്രിയെ പ്രകീർത്തിച്ചു.

കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂരിലെ ചേരമാൻ പെരുമാൾ ജു മാ മസ്ജിദ് തന്റെ സ്വന്തം നാടായ തൃശൂരിലാണ്.അവിടെ എംഎൽഎ ആയിക്കഴിഞ്ഞാ ണ് മന്ത്രി ആകുന്നത്.സെന്റ് തോമസ് പുണ്യാളന്റെ പാദസ്പർശമുണ്ട് അവിടെ.ഭഗവ തി ക്ഷേത്രത്തിന്റെ ചൈതന്യവുമുണ്ട്.എന്നാൽ ഇതെല്ലാം ഒരുമിക്കുന്ന വിദ്വേഷമില്ലാ ത്ത എരുമേലിയാണ് രാജ്യത്തിന്റെ എക്കാലത്തെയും അഭിമാനമെന്ന് അദ്ദേഹം പറ ഞ്ഞു.അയ്യപ്പഭക്തനായാൽ അയ്യപ്പനാവുകയാണെന്ന തത്വമസി ആണ് ഏറ്റവും വലിയ സന്ദേശം. കലാപങ്ങൾ തൊട്ടുതീണ്ടാത്ത നാടായ എരുമേലിയിൽ കാണുന്നത് ഇതാണ്. അതിന് കാരണമായ മാനവ സ്നേഹം എന്നും നിലനിൽക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

പി സി ജോർജ് എംഎൽഎ, ഐ ജി പി വിജയൻ, എസ് പി ഹരിശങ്കർ, സബ് കളക്ടർ ഈശ പ്രിയ, എസ് പി വി ജി വിനോദ്‌കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃ ഷ്ണകുമാർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ആശാ ജോയി,അസംപ്‌ഷൻ ഫെറോ ന പള്ളി വികാരി ഫാ.ഡോ.സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ,ജില്ലാ പഞ്ചായത്ത്‌ അംഗം മാഗി ജോസഫ്, എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ, എൻഎസ്എസ് കരയോഗം സെക്രട്ടറി വിശ്വനാഥൻ പിള്ള, കെവിഎംഎസ് യൂണിയൻ പ്രസിഡന്റ് ഗോപിനാഥപിള്ള,വിശ്വകർമസഭ ശാഖ പ്രസിഡന്റ് എ കെ സത്യൻ, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി മുജീബ് റഹ്‌മാൻ, എന്നിവർ പങ്കെടുത്തു.

ചെണ്ടമേളം,ശിങ്കാരിമേളം,പീലിക്കാവടി,നിലക്കാവടി,അമ്മൻകുടം,പമ്പമേളം,സഞ്ചരി ക്കുന്ന മാപ്പിള ഗാനമേള എന്നിവ ഘോഷയാത്രക്ക് അകമ്പടിയേകി.പേട്ടക്കവലയിൽ തഹ സിൽദാർ അജിത്കുമാറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.പോലീസ്,ആരോഗ്യ വകുപ്പുകൾ വലിയമ്പല ജംഗ്ഷനിൽ സ്വീകരിച്ചു. വലിയമ്പലത്തിൽ ദേവസ്വം ബോർഡി ന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.