കാഞ്ഞിരപ്പള്ളി :സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ ക്കീര്‍ കട്ടുപ്പാറയ്‌ക്കെതിരെ യു.ഡി.എഫ് അംഗങ്ങള്‍ സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ മുമ്പാകെ രണ്ടാമതു്ം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് സക്കീര്‍ ക ട്ടുപ്പാറ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മേലാണ് കോടതി സ്റ്റേ അനുവദിച്ച് ഉത്തരവായത്.സഹകരണ സംഘം ജില്ലാ ജോയിന്റ് രജി സ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) കാഞ്ഞിരപ്പള്ളി ,സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി, ഭരണ സമിതിയംഗം ടി.എസ് രാജന്‍ എന്നിവരെ എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മേലാണ് വിധി.

അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യുന്നത് ചൊവ്വാഴ്ച്ച മൂന്ന് മണിക്ക് ചേരാനി രിക്കേയാണ് രാവിലെ കോടതി അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നത് സ്‌റ്റേ ചെ യ്തു സക്കീര്‍ കട്ടുപ്പാറക്ക് അനുകൂലമായി വിധിച്ച ത്. അവിശ്വാസത്തിന് നോട്ടീസ് നല്‍കേണ്ടത് റിട്ടേണിംഗ് ഓഫീസറാണെ ന്നും എന്നാല്‍ ഇവിടെ ചട്ടലംഘനം നടത്തി ബാങ്ക് സെക്രട്ടറി നോട്ടീസ് അ യച്ചന്നും ചൂണ്ടി കാണിച്ച് സക്കീര്‍ നല്‍കിയ ഹര്‍ജിക്ക് അനുകൂലമായാ ണ് കോടതി വിധി. ഇതേ ആവശ്യമുന്നയിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ജൂ ലൈ 18 -ന് നല്‍കിയ നോട്ടീസും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സഹ കരണ നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കാതെയാണ് അസിസ്റ്റന്റ് രജി സ്ട്രാര്‍ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് കണ്ടാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

കോണ്‍ഗ്രസ് അംഗങ്ങളായ അഡ്വ.പി.എ ഷെമീര്‍, ടി.എസ്.രാജന്‍,നിബു ഷൗക്കത്ത്, സുനില്‍ തേനംമാക്കല്‍, മുസ്ലിം ലീഗ് അംഗങ്ങളായ നസീമ ഹാരീസ്, സിജ സക്കീര്‍ എന്നിവര്‍ ഒപ്പിട്ടാണ് വീണ്ടും ആഗസ്റ്റ് 29 ന് അ വിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഈ നോട്ടീസ് പ്രകാരം അoഗങ്ങ ളെ വിളിച്ച് ചേര്‍ത്ത് ചര്‍ച്ച നടത്തുന്നതിന് കേരള സഹകരണ സംഘം ചട്ടം 43 എ (ii) പ്രകാരം ജോയിന്റ് രജിസ്ട്രാര്‍ അസിസ്റ്റന്റ് രജിസ്ട്രാറെ നിയമിച്ച് പുറത്തിറക്കിയ ഉത്തരവില്‍ ഒപ്പ് രേപ്പെടുത്തിയിട്ടില്ലെന്നാ രോപിച്ചാണ് സക്കീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.

പതിന്നൊംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് അഞ്ച്, ലീഗ് രണ്ട്, സി.പി. എം മൂന്ന്, എന്‍.സി.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഭരണസമിതി യുടെ കാലാവധി അവസാനിക്കാന്‍ 11 മാസം മാത്രം ബാക്കി നില്‍ക്കേയാ ണ് യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. കഴി ഞ്ഞ ബാങ്ക് തിരഞ്ഞെടുപ്പില്‍ യു .ഡി.എഫ് രണ്ട് പാനലായാണ് മത്സരിച്ച ത്. ഔദ്യോഗിക പക്ഷത്ത് നിന്ന് 5 പേരും സ്വതന്ത്ര പാനലില്‍ നിന്നും 2 പേ രുമാണ് ജയിച്ചത്. ഭരണം നിലനിര്‍ത്താന്‍ ഒരംഗത്തിന്റെ കുറവുണ്ടായി രുന്ന യു.ഡി.എഫ് വിമത പാനലില്‍ മത്സരിച്ച സക്കീര്‍ കട്ടുപ്പാറയ്ക്ക് വ്യ വസ്ഥകള്‍ക്ക് വിധേയമായി പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണ നല്‍കു കയാണുണ്ടായത് . ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മൂലം ഇത് രണ്ടാം തവണയാണ് അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചക്ക് കോടതിയുടെ സ്റ്റേ.