മുണ്ടക്കയം: മുണ്ടക്കയം ടൗണിലുള്ള സ്റ്റേറ്റ് ബാങ്ക് ഇന്‍ഡ്യ യുടെ ക്യാഷ് ഡിപ്പോസിറ്റ് മി ഷ്യന്‍ സ്ഥിരം പണിമുടക്കുന്നതായി പരാതി.ബാങ്കില്‍ നേരിട്ടെത്തി പണം നിക്ഷേപിക്കു മ്പോള്‍ ചാര്‍ജ്ജ് ഇനത്തില്‍ അധിക തുകയാണ് ബാങ്ക് ഈടാക്കുന്നത്. ഇതൊഴിവാക്കു വാന്‍ ഉപഭോക്താവിനു മുന്നിലുള്ള ഏക മാര്‍ഗ്ഗമായ ക്യാഷ് ഡിപ്പോസിറ്റ് മിഷ്യന്‍ പ്രവ ര്‍ത്തന ക്ഷമമാക്കുന്നതിന് അധികൃതര്‍ മനപ്പൂര്‍വ്വമായ അലംഭാവം കാണിക്കുന്നതായാ ണ് പരാതി.
അന്യസംസ്ഥാന തൊഴിലാളികളും വ്യാപാര രംഗത്തുള്ളവരുമാണ് ഏറെയും സിഡിഎം സേവനം ഉപയോഗിക്കുന്നത്.ഏറെ തിരക്കുള്ള ശനിയാഴ്ചകളില്‍ പോലും മിഷ്യന്‍ പ്രവ ര്‍ത്തനരഹിതമാകുന്നത് പതിവാണ്. എസ് ബി ഐ മുണ്ടക്കയം ബ്രാഞ്ചിന്റെ നിഷേധാ ത്മകമായ നിലപാടിനെതിരെ പ്രതിക്ഷേധത്തിന് ഒരുങ്ങുകയാണ് ഒരു വിഭാഗം ഉപഭോ ക്താക്കള്‍.

LEAVE A REPLY