കാഞ്ഞിരപ്പള്ളി: പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കു ന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഗവണ്‍മെ ന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായ വിഴിക്കിത്തോട് ഗവ.വൊക്കേഷണല്‍ ഹയ ര്‍ സെക്കന്‍ഡറി സ്‌കൂള്‍, പനമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുക ളില്‍ ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതി നുള്ള പ്രവൃത്തികള്‍ ആരംഭിച്ചതായി ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.

ഇതിലേക്ക് ഇരു സ്‌കൂളുകളിലേക്കും രണ്ടു ലക്ഷം രൂപ പ്രകാരം നാലു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ക്ലാസ് റൂമുകള്‍, ഓഫീസ്, സ്‌കൂള്‍ കോമ്പൗണ്ടിലെ വിവിധ ഭാഗ ങ്ങള്‍ എന്നിവിടങ്ങള്‍ നിരീക്ഷിക്കത്തക്ക വിധവും വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താവുന്ന വിധവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കു ന്നതിന് ഉപകരിക്കുംവിധവുമാണ് നിരീക്ഷണ ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീക രിച്ചിരിക്കുന്നത്.