നിത്യോപയോഗസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയണം: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ
കാഞ്ഞിരപ്പള്ളി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും പെട്രോളിയം ഉത്പന്നങ്ങളുടെയും, ഗ്യാസ് വിലയിലും ഉണ്ടായിരിക്കുന്ന വർധനവ് തട യാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോ സിയേഷൻ (എകെസിഎ) സംസ്ഥാന – ജില്ലാ, മേഖലാ ഭാരവാഹികൾ പത്രസമ്മേളന ത്തിൽ ആവശ്യപ്പെട്ടു. അനിയന്ത്രിതമായ വിലക്കയറ്റം ഭക്ഷണ നിർമാണ വിതരണ മേ ഖലയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
അനിയന്ത്രിതമായ വിലക്കയറ്റം ജനജീവിതത്തേയും സാരമായി ബാധിച്ചിരിക്കുകയാ ണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രണത്തി ന് നിയമ നിർമാണം നടത്തണമെന്നും വിലക്കയറ്റം തുടരുന്ന പക്ഷം സമാന മേഖലയി ലുള്ള സംഘടനകളുമായി സഹകരിച്ച് ശക്തമായ സമരത്തിന് എകെസിഎ നേതൃത്വം നൻകുമെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് സജി ജേക്കബ് (എസ്ജെ കേ റ്ററേഴ്സ്), മേഖല പ്രസിഡന്‍റ് സണ്ണി ഡോമിനിക് (വിമല കേറ്ററേഴ്സ്), സെക്രട്ടറി ഡോണി മാത്യു (ആൻ മരിയ കേറ്ററേഴ്സ്), ട്രഷറർ റോബിൻ വർഗീസ് (ട്രീറ്റ് കേറ്ററേഴ്സ്) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.