കൂവപ്പള്ളി സെന്‍റ് ജോസഫ് എസ്എംവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ “സൈലന്‍റ് നൈറ്റ് 2k22′ കരോൾ ഗാന മത്സരം നടത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം പ്രസിഡന്‍റ് ധ്യാൻ കുഴികൊന്പിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ കറിപ്ലാക്കൽ, അസിസ്റ്റന്‍റ് വികാരി ഫാ. എബി വാണിയപുരയ്ക്കൽ, രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, ആനിമേറ്റർ സിസ്റ്റർ സെലിൻ എസ്എച്ച്, സിസ്റ്റർ കൊച്ചുറാണി എസ്എച്ച്, ജോർജ് കൂരമറ്റത്തിൽ, ജയിംസ് പുല്ലാട്ട്, ബിജോജി പോക്കാളശേരിയിൽ എന്നിവർ പ്രസംഗിച്ചു.

10 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ചിറക്കടവ് സെന്‍റ് ഇഫ്രേംസ്, ആനിക്കാട് സെ ന്‍റ് മേരീസ്, പൊടിമറ്റം സെന്‍റ് മേരീസ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. എബിൻ ചക്കാലയിൽ, അലൻ പൊടിമറ്റത്തിൽ, സിറിൽ ജേക്കബ്, അലൻ അരീക്കാട്ട്, സോണി തേവർക്കാട്ടിൽ, ആന്‍റോ കുറ്റിവേലിൽ, അലീന മേരി ജേക്കബ് അലീന പൊടിമറ്റത്തിൽ, ആൻലിയ കൊള്ളികുളവിൽ, സാനിയ കൊ ല്ലംപറന്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.