പൊന്‍കുന്നം:കാര്‍ വാടകക്ക് എടുത്ത് മറിച്ച് വില്‍പന നടത്തുന്ന സംഘ ത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. എരുമേലി ചരള തടത്തില്‍ അന്‍ഷാദ്(41), എപനച്ചയില്‍ എംആര്‍ റാഷിക്ക്(21),വാഴക്കല്‍ ഷമിര്‍ ഖാന്‍(32) എന്നിവ രാണ് പിടിയിലായത്.പത്തനംതിട്ട, തിരുവല്ല, പത്തനാപുരം, കൊട്ടാരക്കര എന്നിവടങ്ങളില്‍ വാഹനങ്ങള്‍ വാടകക്ക് എടുത്ത് തമിഴ്‌നാട്ടില്‍ പോകാറു ണ്ട്.

കമ്പത്ത് പണം വെച്ച് ചിട്ടുകളിച്ച് വാടകക്കാറുകള്‍ പണയം വെക്കുകയാ ണ് പതിവ്. പണയം വെച്ച കാറുകള്‍ കണ്ടെടുക്കുന്നതിന് തമിഴ്‌നാട്ടിലേക്ക് പോകുമെന്ന് പൊലിസ് പറഞ്ഞു.ജീബിന്‍ എസ്. ജോണ്‍, ശിഷ്ണു മോഹന്‍ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂധനന്‍, സിഐ മോഹന്‍ ദാസ്, എസ്‌ഐ ഏസി മനോജ് കുമാര്‍, സിനിയര്‍ പോലിസ് ഓഫീസര്‍ ഗിരിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെവിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത് .

LEAVE A REPLY