കാഞ്ഞിരപ്പള്ളി :പൂതക്കുഴിയിൽ കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് പിക്കപ്പിലി ടിച്ച് അപകടം. തിങ്കളാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.ഇരുപത്തിയാറാം മൈലിൽ നിന്നും വന്ന കാർ പൂതക്കുഴി സർവ്വീസ് സ്റ്റേഷനു സമീപം വെച്ച് കാഞ്ഞിരപ്പ ള്ളിയിൽ നിന്നും വന്ന പിക്കപ്പിന്റെ പിൻഭാഗത്ത് വീലിലിടിച്ചായിരുന്നു അപകടമുണ്ടാ യത്.സംഭവത്തിൽ ആർക്കും പരിക്കില്ല.ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ പിൻഭാഗത്തെ ജോയിന്റ് ഒടിഞ്ഞ് ടയർ പൊട്ടു കയും ഡീസൽ ടാങ്ക് പൊട്ടി ഡീസൽ റോഡിലാകെ പരക്കുകയും ചെയ്തു.ഇതേ തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി റോഡിലെ അപകടാവസ്ഥ ഒഴി വാക്കി.