പീരുമേട്:  ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.യാത്രക്കാരായ വിദേശികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  ദേശീയപാത 183ല്‍ മുറിഞ്ഞപുഴയ്ക്ക് സമീപം ചൊവ്വാഴ്ച്ച   ഉച്ചതിരിഞ്ഞ് 2 .45  മണിയോടെയാണ് അപകടമുണ്ടായത്. കയറ്റം കയറി വന്ന വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ  കാർ  നിർത്തുകയും  യാത്രക്കാരെ  പുറത്തിറങ്ങിയതിനു പിന്നാലെയാണ് വാഹനം കത്തിയമരുകയായിരുന്നു എന്നാണ് ഡ്രൈവർ പൊലീസിന്  നൽകിയ മൊഴിയിൽ പറയുന്നത്.
ഫ്രാൻസിൽ നിന്നും തേക്കടി കാണാനെത്തിയ വിദേശ  ദമ്പതികളായ പാട്രിയ്ക്കും, മാരി വോട്രിംഗ്മാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.മനോജ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്.പീരുമേട്ടിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ച ത്.ഇതിനിടയിൽ കാർ പൂർണമായും കത്തിനശിച്ചു.പ്രദേശത്ത് നാലു  മാസത്തിനിടെ  നാലാമത്തെ  വാഹനമാണ് കത്തിനശിക്കുന്നത്. വാഹനത്തിനുുള്ളിലെ ഷോർട്ട് സർ ക്യൂട്ടാണ് കാർ  കത്താൻ  കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാധമിക നിഗമനം .ദേശിയപാത 183ൽ മാസങ്ങൾക്ക് മുൻപാണ് വ്യത്യസ്ഥ ഇടങ്ങളിലായി മൂന്നു വാഹനങ്ങൾ കത്തി നശിച്ചത്.
മുണ്ടക്കയത്തിനും,കുട്ടിക്കാനത്തിനുമിടയിലാണ് ഒരേ നിറത്തിലുള്ള മൂന്ന് വാഹന ങ്ങൾ കത്തി നശിച്ചത് . ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ നിന്നും പുക ഉയരുകയും പി ന്നീട് തീ കത്തുകയുമാണുണ്ടായത്.അപകടങ്ങളിലൊന്നും ആളപായങ്ങളില്ലായിരുന്നു. ആറ് കിലോ മിറ്ററുകൾക്കുള്ളിൽ തന്നെ ഈ മൂന്ന് വാഹനങ്ങളും ഉപയോഗ ശൂന്യമാം വിധം കത്തി നശിച്ചതിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാവാം തീ പിടിത്ത ത്തിന് കാരണമായതെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്.
ഒരേ നിറത്തിലുള്ള ഒരു കമ്പനിയുടെ തന്നെ വാഹനങ്ങൾ കത്തിയെരിഞ്ഞതിന്റെ പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ജന സംസാരം. കത്തി നശിച്ച  വാഹനങ്ങൾ ദേശീയ പാതയോരത്ത് നിന്നും  നീക്കാൻ വാഹന ഉടമകളോ കമ്പനി ആധിക്യതരോ ഇത് വരെ തയാറാവാത്തതും ദുരൂഹത സൃഷിടിക്കുന്നു.