ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​ർ വ​ഴി​യോ​ര​ത്തെ പെ​ട്ടി​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ക​ച്ച​വ​ട​ക്കാ​ര​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ന​രി​യ​നാ​നി ത​ച്ച​പ്പു​ഴ മൂ​ശാ​രി​പ​റ​മ്പി​ൽ ജോ​ണി(76)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കു​ള്ള ജോ​ണി​ന്‍റെ കൈ​യൊ​ടി​ഞ്ഞി​ട്ടു​മു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പൊ​ൻ​കു​ന്നം-​പാ​ലാ റോ​ഡി​ൽ ഒ​ന്നാം​മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. ശ​ബ​രി​മ​ല​യി​ൽനി​ന്നു മ​ട​ങ്ങി​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റാ​ണി​ടി​ച്ച​ത്. നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു. കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു