കാഞ്ഞിരപ്പളളി:സ്‌കിന്‍ കാന്‍സര്‍ നിര്‍ണ്ണയത്തിനായി ക്ലിനിക്കുകളും ഹോസ്പിറ്റലുക ളും പലതവണ താണ്ടേണ്ടി വരുന്നവര്‍ക്കും പണചിലവും ആശങ്കകളും അസൗകര്യങ്ങ ളും മൂലം രോഗനിര്‍ണ്ണയ പരിശോധന മാറ്റിവയ്ക്കുന്നവര്‍ക്കും ഇതാ ഒരു ആശ്വാസവാ ക്ക്. കാഞ്ഞിരപ്പളളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥികള്‍ GLCM based texture features for skin cancer detection and classification എന്ന പ്രോജക്ട് ത്യശൂരില്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക – പരിസ്ഥിതി കൗണ്‍ സിലിന്‍െ്‌റയും എ.പി.ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഈ വര്‍ഷത്തെ കേരള ടെക്‌നോളജിക്കല്‍ കോണ്‍ഗ്രസിന്‍ പേപ്പര്‍ പ്രസന്റേഷനില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

തൊലി പ്പുറത്ത് എന്തെങ്കിലും അസാധാരണ വളര്‍ച്ചയോ, നിറവ്യത്യാസമൊ കണ്ടാല്‍ സ്‌കിന്‍ ബയോപ്‌സിയാണ് രോഗനിര്‍ണ്ണയത്തിനുളള മുഖ്യമാര്‍ഗ്ഗം. ബയോപ്‌സിക്ക് പകരം ഇമേജ് പ്രോസസ്സിഗ് ടെക്‌നിക്കുകളിലെ പുതിയ ഒരു രീതിയിലൂടെ സ്‌കിന്‍ കാന്‍സര്‍ കണ്ടെത്താനാവുമെന്നാണ് അമല്‍ജ്യോതി വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തം. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് രോഗബാധ സംശയിക്കുന്ന ശരീരഭാഗത്തിന്‍െ്‌റ ഫോട്ടോ എടുക്കുന്നു.ആ ഫോട്ടോയില്‍ നിന്നും കോണ്‍ട്രാസ്റ്റ്, കോ-റിലേഷന്‍ എനര്‍ജി ,ഹോമോജനിറ്റി എന്നി ഗുണവിശേഷങ്ങള്‍ എടുത്ത് ന്യുറന്‍ നെറ്റവര്‍ക്ക് ഉപയോഗി ച്ചാണ് ഫോട്ടോയില്‍ കാണുന്ന രോഗം സംശയിക്കുന്ന ഭാഗം രോഗബാധിതമോ അല്ലയോ എന്ന് നിര്‍ണ്ണയിക്കുന്നത്.

സംശയാസ്പദമായ തൊലിഭാഗത്തിെന്‍്‌റ ഫോട്ടോ മാത്രമെ ഈ പഠനത്തിന് ആവശ്യമു ളളു എന്നതിനാല്‍ ബയോപ്‌സി പോലുളള പരിശോധനയോ അതുമൂലമുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടോ പണചിലവോ ഈ സമ്പ്രദായത്തില്‍ ഉളവാകുന്നില്ല. ക്ലിനിക്കല്‍ ലാബുകളിലെ ബയോപ്‌സിയിലൂടെ നടത്തുന്ന രോഗ നിര്‍ണ്ണയത്തേ ക്കാള്‍ ചിലവ് കുറഞ്ഞതുമാണ്.75 % രോഗബാധിതരും മരണപ്പെടുന്ന മെലനോമ എന്ന ഇനം സ്‌കിന്‍ കാന്‍സര്‍ ക്യത്യതയോടെ നിര്‍ണ്ണയിക്കുന്നതില്‍ ഒരു വഴിത്തിരിവ് ആകുമെന്ന് കരുതപ്പെടുന്നു.

നാലാം വര്‍ഷ ഇലക്ടോണിക്‌സ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ അനില അലക്‌സ്, അഞ്ജു കുര്യാക്കോസ്, ദിവ്യ റോയി, ഗംഗ ബേബി എന്നിവര്‍ പ്രഫ. തെരേസ് യമുന മഹേഷിന്‍െ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഈ പ്രോജക്ടില്‍ ഗവേഷണം തുടരുന്നത്.