നേരത്തെ പി ഡബ്ലു ഡി തയ്യാറാക്കിയ പ്ലാനില്‍ മാറ്റം വരുത്തി കിറ്റ്കോ തയ്യാറാക്കിയ പ്ലാന്‍ പ്രകാരമാണ് ഇപ്പോള്‍ സര്‍വ്വേ നടത്തി കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ദേശീയ പാതയില്‍ നിന്ന് ബൈപാസിലേക്ക്പ്രവേ ശി ക്കുന്നയിടത്തും തിരികെ ബൈപാസില്‍ നിന്ന് ദേശിയ പാതയിലേ യ്ക്ക് പ്രവേശിക്കുന്നയിടത്തും പുതിയ പ്ലാന്‍ പ്രകാരം റൗ ണ്ടാനകള്‍ ഉ ണ്ടായിരിക്കും. ശരാശരി പതിനഞ്ച് മീറ്റര്‍ മുതല്‍ പതിനെട്ട് മീറ്റര്‍ വരെ യായിരിക്കും നിര്‍ദ്ദിഷ്ട ബൈപാസിന്റെ വീതി.ദേശിയ പാതയുമായി സംഗമിക്കുന്ന സ്ഥലങ്ങളില്‍ അത് ഇരുപത്തെട്ട് മീറ്റര്‍ വരെയായി വര്‍ദ്ധിക്കും.

ബൈപാസിന്റെആദ്യഘട്ട സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയ സ്ഥിതിക്ക് ഭൂമി ഏറ്റെടുക്ക ലുമായി ബന്ധപ്പെട്ട് റോഡ്‌സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അധികൃതരും റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എല്‍ എ വിഭാഗവും ചേര്‍ ന്ന് ഉടന്‍ തന്നെ ഇവിടെ സംയുക്ത പരിശോധന നടത്തും.ഇതിനായി ബ്രി ഡ്ജസ് കോര്‍പ്പറേഷന്‍ കത്ത് നല്‍കിയതിനെ തുടര്‍ന്ന് കളക്ടര്‍ എല്‍ എ തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.സംയുക്ത പരി ശോധനയ്ക്ക് ശേഷം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ബൈപാസ് കടന്നു പോകുന്ന പ്രദേശത്തെ ഓരോരുത്തരുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

തുടര്‍ന്ന് ഏറ്റെടുത്ത ഭൂമിക്ക് വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വസ്തു ഉടമകളു മായി കളക്ടര്‍ ചര്‍ച്ച നടത്തും. വിലയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്ന തോടെ കിഫ്ബിയില്‍ നിന്ന് നഷ്ടപരിഹാരത്തുക കൈമാറും.ഈ നടപടി ക്രമങ്ങളെല്ലാം പാലിച്ച് ആറ് മാസത്തിനു ള്ളില്‍ ടെന്‍ണ്ടര്‍ നടപടികളിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്ന തെന്ന് ഡോ.എന്‍ ജയരാജ് എംഎല്‍എ അറിയിച്ചു.