മുണ്ടക്കയം: നിര്‍മ്മാണം നിലച്ചിരിക്കുന്ന മുണ്ടക്കയം ബൈപ്പാസിന്റെ നിര്‍മ്മാണം ഒരാഴ്ചയ്ക്കകം പുനഃരാരംഭിക്കുമെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ അറിയിച്ചു. റിവൈസ്ഡ് എസ്റ്റിമേറ്റിനു പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് നിര്‍മ്മാണത്തിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയത്.

ഏപ്രില്‍ മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ബൈപ്പാസ് തുറന്ന് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. ജലവിതരണ പദ്ധതിയുടെ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പദ്ധതി വൈകുവാന്‍ കാരണമായത്. പദ്ധതി പുനഃരാരംഭിക്കുന്നതിന് അനുമതി നല്കിയ പെതുമരാമത്ത് മന്ത്രി ജി. സുധാകരന് പ്രത്യേകം നന്ദി അറിയിക്കുന്നതായും പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു.