കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാർത്ഥ്യത്തിലേക്ക്.ഭൂമി അളന്ന് തിരിക്കാനായി സർ വ്വേകല്ലുകൾ കാഞ്ഞിരപ്പള്ളിയിൽ എത്തിച്ചു.
കാഞ്ഞിരപ്പള്ളി ബൈപാസിന് വീണ്ടും ജീവൻ വയ്ക്കുന്നു. ബൈപാസ് കടന്നു പോകു ന്ന സ്ഥലത്തെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ നടപടികളായി.ഇതിനായി സർവ്വേകല്ലുക ൾ കാഞ്ഞിരപ്പള്ളിയിൽ എത്തിച്ചു.ആദ്യഘട്ടത്തിൽ ബൈപാസ് കടന്നു പോകുന്ന പ്രദേ ശത്ത് സർവ്വേകല്ല് സ്ഥാപിക്കാനാണ് നീക്കം.
ഇതിന് ശേഷമാകും ഓരോ വസ്തു ഉടമകളുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തുക. ഇതിനായി ഒരാഴ്ചക്കുളളിൽ റവന്യൂ സംഘം സ്ഥലത്തെത്തും. ഇവർ നൽകുന്ന റിപ്പോർട്ടിൻ പ്രകാരമാകും ജില്ല കളക്ടർ ഉടമസ്ഥരുമായി സംസാരിച്ച് നഷ്ടപരിഹാര ത്തുക നിശ്ചയിക്കുക.ഇതിന്റെ നടപടികൾ ദ്രുതഗതിയിൽ നടന്നുവരികയാണന്ന് ഡോ. എൻ ജയരാജ് എം.എൽ എ അറിയിച്ചു.
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കാഞ്ഞിരപ്പള്ളിയുടെ ഏറെ നാളത്തെ ആവശ്യമാ ണ് ബൈപാസ് എന്നത് .ഇപ്പോൾ ബൈപാസിന്റെ നടപടി കൾക്ക് വേഗം വയ്ക്കു മ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ജനം ഇതിനെ നോക്കി കാണുന്നത്.