കാഞ്ഞിരപ്പള്ളി: ഗതാഗതക്കുരുക്കുമൂലം വീര്‍പ്പുമുട്ടികഴിയുന്ന കാഞ്ഞിരപ്പള്ളിയിലേ യും മുണ്ടക്കയത്തേയും ബൈപ്പാസ് പണി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനും സ്ഥ ലം ഏറ്റെടുക്കുന്നതിനുള്ള നിയമ തടസങ്ങള്‍ മാറിയ സ്ഥിതിയ്ക്ക് സ്ഥലത്തിന് മതിയായ വില നല്‍കി എത്രയും വേഗം സ്ഥലങ്ങള്‍ ഏറ്റെടുത്ത് പണികള്‍ ത്വരിതഗതിയില്‍ പൂര്‍ ത്തിയാക്കണമെന്ന് ജനാധിപത്യ കേരളാകോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മി റ്റി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.പണി പകുതി വഴിയില്‍ മുടങ്ങികിടക്കുന്ന മുണ്ട ക്കയം – ഇളംകാട് റോഡിന്റെ പണിയിലുള്ള അഴിമതി അവസാനിപ്പിച്ച് എത്രയും വേ ഗം ടാറിംഗ് പൂര്‍ത്തീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ജനാധിപത്യ കേരളാകോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് പഴ യതോട്ടത്തിന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് കൊ ച്ചുപുര ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മാത്യു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സഖറിയാസ് തുടിപ്പാറ,ഒ.വി. ജോസ്,ജോമി വാളിപ്ലാക്കല്‍, പി.കെ. ഷാജഹാന്‍,ജോസ് കല്ലന്മാക്കല്‍, എം.വി. ജോര്‍ജ്,രാജന്‍ വടകര,ജയിംസ് കുന്നത്ത്,ജോഷി ജോസഫ്, ജോ ണി അതികുളങ്ങര, കെ.എ. ആന്റണി, എബ്രഹാം കടക്കഴ, ജോബി പൊക്കാളശേരി, ജോര്‍ജ് തോമസ്, പി.ജെ. ജോസഫ്, ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.