കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ്സ് & ബ്രിഡ്ജസ് കോർ പ്പറേഷന്റെയും സംസ്ഥാന റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിലുള്ള സംയുക്ത സർ വ്വേ ആരംഭിച്ചു.സർവ്വേ മൂന്ന് ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീ ക്ഷ. ലാൻഡ് അക്വസേഷൻ തഹസീൽദാർ സോളി ആന്റണിയുടെ നേതൃത്വത്തിലാണ് കാ ഞ്ഞിരപ്പള്ളി മിനി ബൈപാസിനായുള്ള സർവ്വേ നടപടികൾ ആരംഭിച്ചിരിക്കുന്നത്.ദേശീയപാതയിൽ ബൈപാസ് ആരംഭിക്കുന്ന പഞ്ചായത്ത് ഓഫീസ് വളവിൽ നിന്നുമാണ് സംയുക്ത സർവ്വേയ്ക്ക് റോഡ്സ് & ബ്രിഡ്ജസ് കോർപ്പറേഷനും സംസ്ഥാന റവന്യൂ വകു പ്പും തുടക്കം കുറിച്ചിരിക്കുന്നത്.മൂന്ന് ദിവസങ്ങൾ കൊണ്ട് സർവ്വേ നടപടികൾ പൂർത്തി യാക്കാനാകുമെന്നാണ് പ്രതീക്ഷ.ബൈപാസ് കടന്നു പോകുന്ന പ്രദേശത്തെ ഓരോ വ്യക്തി യുടെയും ഭൂമി അളന്ന് തിട്ടപ്പെടുത്തി ബ്ലോക്കിന്റെയും സർവ്വേ നമ്പറിന്റെയും അടി സ്ഥാനത്തിൽ പ്ലാനും സ്കെച്ചും തയാറാക്കി വാല്യുവേഷൻ നടപടികളിലേക്ക് കടക്കുന്ന തിന് മുന്നോടിയായിട്ടാണ് സംയുക്ത സർവ്വേ.  ബൈപാസിന്റെ അതിർത്തി നിർണയ ജോലികളുടെ ഭാഗമായുള്ള സർവ്വേ നടപടികൾ പൂർത്തികരിച്ച് റോഡ്സ് & ബ്രിഡ്ജസ് കോർപ്പറേഷനും കിറ്റ്കോയുംചേർന്ന് ഇവിടെ സർവ്വേകല്ലുകൾ സ്ഥാപിച്ചിരുന്നു. ഇവിടെയാണ് സംയുക്ത സർവ്വേ നടപടികൾ പുരോഗ മിക്കുന്നത്. ലാൻഡ് അക്വസേഷൻ തഹസീൽദാർക്ക് പുറമെ ഡെപ്യൂഡി തഹസിൽദാർ മാത്യൂ എം.പി,റവന്യൂ ഇൻസ്പെക്ടർ കൃഷ്ണദാസ്,റോഡ്സ് ആൻഡ് ബ്രിഡ്ജ് കോർ പ്പറേഷൻ ഡെപ്യൂഡി കളക്ടർ പി രാജൻ,വാലുവേഷൻ അസിസ്റ്റന്റ് ബെന്നി എം.ജെ റോം, കിറ്റ്കോ എൻജിയർ ഷെൽജോ സി.ജെ എന്നിവരും സർവ്വേ നടപടികളിൽ പങ്കെ ടുത്തു.