കാഞ്ഞിരപ്പള്ളി: നിർമാണം നടക്കുന്ന ബസ് സ്റ്റാൻഡിലൂടെ വാഹനം കയറ്റുന്നതും കാൽ നടയും പതിവാകുന്നതായി പരാതി. നിലം കോൺക്രീറ്റ് ചെയ്തതിന് മുകളിലൂടെയാണ് വാഹനങ്ങൾ കയറ്റുന്നതും യാത്രികർ നടക്കുന്നത്. നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥ ലത്തു കൂടിയുള്ള കാൽ നടയും വാഹന ഗതാഗതവും കർശനമായി നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അറിയിച്ചു.

കോൺക്രീറ്റ് ചെയ്ത ഭാഗത്തുകൂടി യാത്രക്കാർ നടക്കുന്നതും വാഹനങ്ങൾ കയറ്റുന്നതും നിർമാണത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്തതിന് മുകളിലൂടെ യാത്രക്കാർ കയറി നടന്നിരുന്നു. ഓട നിർമാണംവും നിലം കോൺക്രീറ്റിംങ് ജോലികളുമാ ണ് നിലവിൽ നടന്ന് വരുന്നത്.കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിൽ നിർമിക്കുന്ന ഓടയിലേ ക്ക് അനുമതിയില്ലാതെ മാലിന്യ കുഴലുകൾ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞിരുന്നു. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കോഫീ ബാറുകളിലെ മാലിന്യം ഓടയിലേക്ക് തള്ളുന്നതിനാ യിട്ടാണ് കുഴലുകൾ സ്ഥാപിച്ചത്. സംഭവമറിഞ്ഞെത്തിയ വാർഡംഗം ബീനാ ജോബി കടയുടമകളോട് സ്ഥാപിച്ച കുഴലുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

തുടർന്ന് കുഴിച്ചിട്ട കുഴലുകൾ കടയുടമകൾ എടുത്ത് മാറ്റുകയായിരുന്നു. ബസ് സ്റ്റാൻഡി ന്റെ നടുവിലൂടെയുള്ള ഓടയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. ബസ് സ്റ്റാൻഡിലേക്ക് വീഴുന്ന മഴവെള്ളം ഒഴുകിപ്പോകുന്നതിനാണ് ഓട നിർമിക്കുന്നത്. മുൻപ് ബസ് സ്റ്റാൻഡിനുള്ളിലൂടെയുള്ള ഓടയിലൂടെ മാലിന്യം ചിറ്റാർ പുഴയിലേക്ക് ഒഴുകിയെ ത്തുന്നതായി നിരവധി പരാതിയും ഉയർന്നിരുന്നു. പഞ്ചായത്ത് കമ്മറ്റിയിലടക്കം ഓടയി ലേക്ക് മാലിന്യം തള്ളുന്നത് തടയാൻ തീരുമാനമെടുത്തിരുന്നതായി വാർഡംഗം ബീനാ ജോബി പറഞ്ഞു. കടകളിലേ മാലിന്യ കുഴലുകൾ ഓടയിലേക്ക് സ്ഥാപിച്ചാൽ ചിറ്റാർ പുഴയിലേക്ക് വ്യാപകമായി മാലിന്യം ഒഴുകിയെത്തും.ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് ഓടയിലേക്ക് മാലിന്യക്കുഴലുകൾ സ്ഥാപിക്കേ ണ്ടതില്ലെന്ന് തീരുമാനമെടുത്തതെന്നും വാർഡംഗം പറഞ്ഞു.ഡോ. എൻ. ജയരാജ് എം.എൽ.എയുടെ ആസ്തി വികസ ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണ പ്രവർത്തനം നടത്തുന്നത്. നിലം കോൺക്രീറ്റിംങ്, ഓട നിർമാണം,ബസ് കാത്തി രിപ്പ് കേന്ദ്രം ഉൾപ്പടെയാണ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്നത്.