പൊന്‍കുന്നം:ഒരേ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസിനെക്കാള്‍ കുറഞ്ഞ നിരക്കുകള്‍ ബസിന് മുന്‍പില്‍ പിന്നിലും പ്രദര്‍ശിപ്പിച്ചു സര്‍വീസ് നടത്തുകയാണ് സ്വകാര്യബസ് നീലാംബരി. മൈബസ് കാര്‍ഡ് ഉള്ളവര്‍ക്ക് നിരക്ക് ഇതിലും കുറയും. ചങ്ങനാശേരി യില്‍ നിന്നും കട്ടപ്പനക്ക് 99 രൂപയാണ് സ്വകാര്യബസ് നിരക്ക്.

ഇതേ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ് നിരക്ക് 121 രൂപയും. എറണാകുളം റൂട്ടി ല്‍ 17 രൂപയുടെ വ്യത്യസം ഉണ്ടെന്നാണ് സ്വകാര്യബസ് ജീവനക്കാര്‍ പറയുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ ഫാസ്റ്റായതിനാലാണ് നിരക്കില്‍ വ്യത്യമുണ്ടാകുന്നത്.ഈ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് ഓര്‍ഡിനറി ബസുകള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യബസുകള്‍ ക്ക് നിരക്കു വ്യത്യാസം ഗുണകരമാകുകയാണ്.

നിരക്കുകള്‍ക്കൊപ്പം ജിഎസ്ടിയുടെ ചെറിയ നികുതി മാത്രമാണ് ഉള്ളതെന്നും കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളെ തകര്‍ക്കുവാന്‍ സ്വകാര്യബസുകള്‍ നിരക്കുകള്‍ വലിയതോതില്‍ കുറച്ച് ഓടുകയാണെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു.

എന്നാല്‍ കെ.എസ്.ആര്‍.ട്ടി.സിയുടെ ഈ ചാര്‍ജ് വര്‍ദ്ധനക്കെതിരെ സോഷ്യല്‍ മീഡിയ വഴി വരുന്ന ചില ട്രോളുകള്‍ ഇങ്ങനെയാണ്.
എന്തു തന്നെയായാലും കെ.എസ്.ആര്‍ ട്ടി സിയുടെ അമിത ചാര്‍ജിനേക്കാള്‍ കുറവാണ് നീലാബരിയുടെ ചാര്‍ജ് എന്നത് ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവണ് നീലാബരിയിലെ തിരക്ക്.ഒപ്പം വരും ദിവസങ്ങളില്‍ സ്ഥിര യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടന്നാണ് നീലാംബരി അധികൃതര്‍ നല്‍കുന്ന കെ.എസ്.ആര്‍ ട്ടിസിക്കുള്ള മുന്നറിയിപ്പ്