കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ അപകടങ്ങൾ തുടർക്കഥയാകു ന്നു. ചൊവ്വാഴ്ച ആനിത്തോട്ടത്തിന് സമീപത്ത് വെച്ച് ഈരാറ്റുപേട്ട ഭാഗത്ത് നിന്ന്ത്തിയ ബസിനെ മറികടക്കാൻ ശ്രമിക്കവെ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകട ത്തിൽ ആർക്കും പരിക്കില്ല. ആനിത്തോട്ടത്തിന് സമീപത്ത് ബസിനെ മറികടക്കാൻ ശ്രമി ക്കുമ്പോഴാ ണ് അപകടം. മുൻപിൽ പോയ ബസിന്റെ ഡ്രൈവർ കയറിപ്പോകുവാൻ കൈകാണിച്ചതിനെ തുടർന്നാണ് മറികടക്കാൻ ശ്രമിച്ചതെന്ന് അപകടത്തിൽപ്പെട്ട തൈപ്പറ മ്പിൽ ബസിലെ ഡ്രൈവർ പറഞ്ഞു.ബസുകളുടെ മത്സരയോട്ടവം ്മിതവേഗതുമാണ് അപകടത്തിന് കരണമെന്ന് ദൃസാക്ഷി കൾ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ബസുകൽ മറികടക്കാൻ ശ്രമിക്കവെ അപകടം ഉണ്ടാകുന്നത്. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡിന്റെ നിർമാണത്തിന്റെ ഭാഗമാ യി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് ടാറിംങ് ചെയ്തിരുന്നു. ടാറിംങി ന്റെ നിലവാരം ഉയർന്നതോടെ വാഹനങ്ങൾഡ വേഗത കൂട്ടുന്നത് നിരവധി അപകടങ്ങ ൾക്കാണ് വഴിയൊരുക്കുന്നത്.

കഴിഞ്ഞ വർഷം മൂന്ന് അപകട മരണങ്ങളാണ് ഈ റോഡിൽ ഉണ്ടായിട്ടുള്ളത്. വോഗത നിയന്ത്രണ ബോർഡുകളും നിയമങ്ങളും ഉണ്ടെങ്കിലും ഇവ പാലിക്കപ്പെടാത്തതാണ് അപ കടത്തിന് കാരണമാകുന്നത്. നിയമവിധേയമല്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ വി.എം ചാക്കോ പറഞ്ഞു. ഇതിന്റെ ഭാഗമായി പരിശോധനയും ശക്തമാക്കുമെന്ന് അധികൃതർ അറിയി ച്ചു.