കാഞ്ഞിരപ്പളളി:ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ സര്‍വ്വീസ് സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മുണ്ടക്കയത്തു നിന്നും കാഞ്ഞി രപ്പള്ളിയിലേക്ക് വരുകയായിരുന്ന ആനക്കല്ല് സെന്റ് ആന്റണീസ് സ്‌കൂളിന്റെ ബസില്‍ കോട്ടയത്തു നിന്നും കുമളിയിലേക്ക് പോകുകയായിരുന്ന ടൗണ്‍ റ്റു ടൗണ്‍ ബസാണ് ഇടി ച്ചത്.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്ന് വീണ് സെന്റ് ആന്റണീസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇവാന്‍ റ്റി ഏലിയാസ്, എബ്രഹാം റോയി, ഷോണ്‍ ജോജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് സാരമുള്ള തല്ല.
പൂതക്കുഴിയില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറി പെട്ടന്ന് റോഡിലേക്ക് പ്രവേശിച്ചതോടെ കെ.എസ്.ആര്‍.ടി.സി വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് പുറകോട്ട് ഉരുണ്ട് പിന്നിലു ണ്ടായിരുന്ന ഓട്ടോ റിക്ഷയിലും ഇടിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുപത്തിയാറാം മൈല്‍ മേരി ക്യൂന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.