ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3.80 ലക്ഷം രൂപ ചെലവഴിച്ച്  പട്ടിമറ്റം ജംഗ്ഷനിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ  ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ആർ.തങ്കപ്പന്റെ അധ്യക്ഷതയിൽ  വൈസ് പ്രസിഡന്റ്‌  റോസമ്മ പുളിക്കൽ, ഗ്രാ മ പഞ്ചായത്തംഗങ്ങളായ പി.എ.ഷെമീർ, ബിജു പത്യാല,സുനിൽ തേനംമ്മാക്കൽ, രാ ജു തേക്കുംതോട്ടം, അനീറ്റ ലിജിൻ ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, സി .പി.എം ലോക്കൽ സെക്രട്ടറി അജി കാലായിൽ,ജോയി മുണ്ടാമ്പള്ളി, ഒ.എം.ഷാജി, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, നിബു ഷൗക്കത്ത്, തോമസുകുട്ടി ഞള്ളത്തുവയലിൽ, ദിലീപ് ചന്ദ്രൻ, ഫൈസൽ.എം കാസിം,സുരേന്ദ്രൻ കാലായിൽ, കെ എസ് .ഷിനാസ്, അയൂബ് ഖാൻ, ഷാജി ആനിത്തോട്ടം,അൻവർ സാദത്ത്, ജോർജ് കുട്ടി മല്ലപ്പള്ളി, ബേ ബി പറമ്പിൽ, സിറാജ് കന്നുപറമ്പിൽ, ഷമീർ ചെരിപുറം, ബിജു ശൗര്യാംകുഴി എന്നി വർ പ്രസംഗിച്ചു.