മുണ്ടക്കയം ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണി കഴിഞ്ഞ് മുഖം മിനുക്കി. ഇനി പഴയ നിയമ ങ്ങള്‍ കൂടി പൊടി തട്ടിയെടുത്തു നടപ്പാക്കിക്കൂടേ…? ഇതു കാല്‍നടയാത്രക്കാരുടെ ചോ ദ്യം. ഹൈറേഞ്ചിന്റെ കവാടത്തിലെ പ്രധാന ബസ് താവളമായ ഇവിടെ ടാറിങ് തകര്‍ന്ന സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി ഇന്നലെ തീര്‍ന്നു. ബസുകളുടെ സ്റ്റോപ്പുകള്‍ ദേശീയപാതയി ല്‍ തന്നെ ക്രമീകരിച്ച് ബസ് സ്റ്റാന്‍ഡ് അടച്ചിട്ട് ആയിരുന്നു നിര്‍മാണം.

നവീകരിച്ച ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുമ്പോള്‍ യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയേ പറ്റു. 2 വര്‍ഷം മുന്‍പ്, പിന്നോട്ടെടുത്ത ബസ് തട്ടി കാല്‍നടയാത്രക്കാരി മരിച്ചതോടെയാണു സര്‍വകക്ഷി യോഗം ചേര്‍ന്നു സ്റ്റാന്‍ ഡിനുള്ളില്‍ ഗതാഗത പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയത്. ഒരു വര്‍ഷം വരെ കൃത്യമായി നടപ്പാക്കിയെങ്കിലും പിന്നീട് നിയമങ്ങള്‍ നിലച്ചു.

സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ സമയത്ത് മാത്രം ഇറങ്ങി പോകണമെന്നും റണ്‍വേയില്‍ ബസുകള്‍ നിര്‍ത്തിയിടരുത് എന്നും ആയിരുന്നു പ്രധാന നിയമം. എന്നാല്‍ ഇപ്പോള്‍ റണ്‍വേയുടെ മുന്നില്‍ കടകള്‍ക്കു മറയായി കാല്‍നടയാത്രികര്‍ക്കും തടസ്സമായി ബസുകള്‍ നിര്‍ത്തിയിടുന്നത്. സ്‌കൂള്‍ സമയത്ത് ഈ ഭാഗത്തു കുട്ടികള്‍ കൂട്ടംകൂടി നില്‍ക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

കോട്ടയം – കുമളി റോഡില്‍ മത്സരയോട്ടം നടത്തുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസു കള്‍ സ്റ്റാന്‍ഡിനു മുകള്‍ ഭാഗത്ത് അമിതവേഗത്തില്‍ എത്തി തിരിച്ചതിനു ശേഷം വേഗ ത്തില്‍ പോകാന്‍ ശ്രമിക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. ബസ് സ്റ്റാന്‍ഡി നുള്ളിലെ വേഗനിയന്ത്രണ നിയമം പോലും പലപ്പോഴും ബസുകള്‍ പാലിക്കപ്പെടുന്നില്ല. യാത്രക്കാരുടെ ജീവനു സുരക്ഷയൊരുക്കാന്‍ മുന്‍ ഗതാഗത നിയന്ത്രണ നിര്‍ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

LEAVE A REPLY