നിലവില്‍ ശോചനീയാവസ്ഥയിലായ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിലെ കെട്ടിടം പൊ ളിച്ചു നീക്കി പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് എം.എല്‍.എ.ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു.ബസ് സ്റ്റാ ന്റിന്റെ നിലവിലെ ശോചനീയാവസ്ഥ നേരില്‍ കണ്ട് മനസിലാക്കുന്നതിനായി എത്തിയ തായിരുന്നു അദ്ദേഹം.
എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. കൃഷ്ണകുമാര്‍,ജമാഅത്ത് പ്രസിഡ ന്റ് പി.എസ്. ഷാജഹാന്‍,വ്യാപാരി വ്യവസായി പ്രസിഡന്റ് മുജീബ് റഹ്മാന്‍, എം. എം. സലാഹുദ്ദീന്‍,നാസര്‍ പനച്ചി,മിഥുലാജ് മുഹമ്മദ് എന്നിവരും അദ്ദേഹത്തോടൊപ്പ മുണ്ടായിരുന്നു.നിലവിലുള്ള കെട്ടിടം പൊളിച്ചു നീക്കുന്നതിനും,ബസ് സ്റ്റാന്റിന്റെ സൗ കര്യം വര്‍ദ്ധിപ്പിക്കുന്നതിനായി സമീപത്തുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലം വില നല്‍ കി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ക്ക് എം.എല്‍.എ. നിര്‍ദ്ദേശം നല്‍കി.

LEAVE A REPLY