പാറത്തോട്:പാലപ്ര ടോപ്പിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ എന്‍ജിന്‍ ഓഫായതോടെ  ബസ് പിന്നോട്ട് നിരങ്ങി റബര്‍ മരത്തില്‍ തട്ടി നിന്നു.ഒഴി വായത് വന്‍ ദുരന്തം.തിങ്കളാഴ്ച്ച വൈകുന്നേരം നാലരയോടെ കാലായില്‍ വളവിലാ യിരുന്നു അപകടം.സ്ത്രീകളും കുട്ടികളുമടക്കം അറുപതില്‍പരം യാത്രക്കാരുമായി പാലപ്ര കയറ്റം കയറി പോകുകയായിരുന്നു ബസ്.സ്ക്കൂൾ സമയം ആയതിനാൽ നിരവധി കുട്ടികൾ ഈ സമയം ബസിൽ ഉണ്ടായിരുന്നു .

കുത്തനെയുള്ള കയറ്റത്ത് ബസിന്റെ ഗിയര്‍ വീഴാതെവരികയും ബ്രേക്ക് ലഭിക്കാതെ വരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന്   ബസിന്റെ എന്‍ജിന്‍ നിന്നു പോയതെന്നും ഇതാണ് ബസ് തെന്നി മാറി അപകടത്തിനു കാരണമായതെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വലിയ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തിറക്കിയത്.കാഞ്ഞിരപ്പള്ളിയിൽ നിന്ന് പാലപ്ര യ്ക്ക് പോയ കെ.എസ്.ആർ.ട്ടി.സി ബ സ് ആണ് അപകടത്തിൽ പെട്ടത്

പൊൻകുന്നം ഡിപ്പോയിലെ RAC 850 എന്ന ബസാണ് അപടകത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്നും സമീപത്തെ റബർ തോട്ടത്തിലേക്ക് മറിഞ്ഞങ്കിലും റബർ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.ആരുടെയും പരിക്ക് സാരമുള്ളതല്ല.