കാഞ്ഞിരപ്പള്ളി: സംരക്ഷിത വനപ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധി ബഫര്‍ സോണ്‍ ആക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജ സ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള വിദഗ്ധ സമിതി മുമ്പാകെ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സമിതിയുടെ നേതൃത്വത്തില്‍ പരാതി സമര്‍പ്പിച്ചു. ബ ഫര്‍സോണ്‍ വിഷയത്തില്‍ പരാതികളും ആക്ഷേപങ്ങളും പഠിക്കാനാണ് ജസ്റ്റിസ് തോ ട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.
ഇന്‍ഫാം ഗ്രാമ സമിതികളുടെ നേതൃത്വത്തിലും കര്‍ഷകര്‍ വ്യക്തിപരമായും പരാതി കള്‍ അയച്ചുകൊണ്ടിരിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട് ഇന്‍ഫാം കേന്ദ്ര ഓഫീസില്‍ ചേര്‍ന്ന യോഗം ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, പ്രസി ഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാ ത്തറ, ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ് ചെംബ്ലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.