വാഴൂർ എക്സ്ചെയ്ഞ്ച് പരിധിയിൽ ജനുവരി മൂന്നു മുതൽ ഏഴുവരെ തീയതികളിൽ മേള നടക്കും. ഫൈബർ നെറ്റ് കണക്ഷൻ എടുക്കുന്നവർക്ക് ഇന്ത്യയിൽ എവിടെയും ഏത് നെറ്റ് വർക്ക്ലേക്കും സൗജന്യമായി പരിധിയില്ലാതെ വിളിക്കുവാൻ സാധിക്കുന്നു. ലാൻഡ് ഫോൺ കണക്ഷൻ സൗജന്യമായി ലഭിക്കുo. നമ്പർ മാറാതെ തന്നെ ഉപയോ ഗ ത്തിൽ ഉള്ളതോ ഡിസ്കണക്ഷൻ ആയതോ ആയ ലാൻഡ് ഫോൺ കണക്ഷൻ സർക്കാർ ജീവനക്കാർക്കും ഫൈബർലേക്ക് മാറാവുന്ന പെൻഷൻകാർക്കും 10% വാടകയിൽ ഇളവ്.
ഒരു വർഷത്തെ ബിൽ ഒന്നിച്ച് അടക്കുന്നവർക്ക് ഒരു മാസത്തെ സേവനവും ഒരു ബി ല്ലും സൗജന്യമാരിക്കും. മേളയിൽ കണക്ഷൻ എടുക്കുന്നവർക്ക് ആദ്യ മുടക്കിന്റെ 100% ഇളവും ലഭിക്കുന്നു. സിം കാർഡ് സൗജന്യമായി നൽകുo. ചൊവ്വാഴ്ച്ച രാവിലെ 10 ന്  വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നിയമസഭ ചീഫ് വിപ്പ് ഡോ എൻ ജയരാജ്   ഉത്ഘാടനം ചെയ്യും . കണക്ഷൻ എടുക്കുവാൻ താൽപര്യമു ള്ളവർ ആധാർ കാർഡും ഒരു ഫോട്ടോയും കൊണ്ടുവരണം ഫോൺ. 949526 5150