വഴിയോരമാലിന്യം നീക്കി യുവജന കൂട്ടായ്മ. മാലിന്യ നിക്ഷേപകരെ കണ്ടെത്തുന്നവർ ക്ക് കാൽ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു നാടിനു മാതൃകയാവുകയാണ് വേ ലനിലം ബ്രദേഴ്സ് ക്ലബ്ബ്. കൂട്ടിക്കൽ-മുണ്ടക്കയം പാതയിലെ മാലിന്യ നിക്ഷേപം ജനജീവി തത്തെ തന്നെ കാര്യമായി ബാധിച്ചതോടെയാണ് വേലനിലം ബ്രദേഴ്സ് ക്ലബ്ബ് സേവനവു മായി രംഗത്തുവന്നത്. ചെളിക്കുഴി മുതൽ നെൻമേനി ബഡായിൽ ജംഗ്ഷൻ വരെ യാത്ര ചെയ്യണമെങ്കിൽ മൂക്ക് പൊത്തി യാത്ര ചെയ്യേണ്ട സ്ഥിതിയാണ് നിലവിൽ.

അത്രയേറെ ദുർഗന്ധമായിരുന്നു മേഖലയിൽ. മത്സ്യ -മാംസ സ്ഥാപനങ്ങളും സമീപ ഗ്രാ മങ്ങളിൽ നിന്നു വരെ വീട്ട് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ഇവിടെയായിരുന്നു. ഇതേ തുടർന്നാണ് ബ്രദേഴ്സ് ടീം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പാതയോരം മണ്ണു കുത്തിയി ളക്കുകയും മാലിന്യം നീക്കം ചെയ്യാനും തയ്യാറായത്. മാലിന്യ നിക്ഷേപകരെ കണ്ടെത്താ ൻ നിരീക്ഷണ കാമറ സ്ഥാപിക്കാനും നടപടി സ്വീകരിച്ചു .

ബ്രദേഴ്സ് ടീം വൃത്തിയാക്കൽ ജോലി ചെയ്യുന്നതിനിടയിൽ അത് വഴിയെത്തിയ ജൈവക ർഷകൻ ജോബി കൂലിപ്പറമ്പി ൽ പ്രവർത്തകരുമായി സംസാരിക്കുകയും മാലിന്യ നി ക്ഷേപം നടത്തുന്ന വരെ പിടികൂടുന്നവർക്ക് 25000 രൂപ പാരിതോഷികം നൽകാമെന്ന റിയിക്കുകയും ചെയ്തു. ഷിജോ വേലനിലം, ജിജി നടയക്കൽ എന്നിവർ നേതൃത്വം നൽകി.