കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ പാര്‍ട്‌നര്‍ഷിപ്പില്‍ ഐ.ഇ.എല്‍.ടി.എസ്.ടെസ്റ്റ് സെന്റര്‍ ആ രംഭിക്കുന്നതിനുള്ള മെമ്മോറാം ഓഫ് അര്‍സ്റ്റാന്‍ഡിംഗ്, ബ്രിട്ടീഷ് കൗണ്‍ സില്‍ പ്രതിനിധികളും അമല്‍ജ്യോതി മാനേജ്‌മെന്റും ഒപ്പുവച്ചു. ഇന്ത്യ യില്‍ ആദ്യമായിട്ടാണ് ഒരു കോളേജില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ ടെസ്റ്റ് സെ ന്റര്‍ അനുവദിക്കുന്നത്.

ബ്രിട്ടീഷ് കൗണ്‍സില്‍എക്‌സാമിനേഷന്‍സ് & ഇംഗ്ലീഷ് സര്‍വ്വീസസ് ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ മൈക്കിള്‍ കിംഗ്, അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മാനേജര്‍ ഫാ. ഡോ. മാത്യു പായിക്കാട്ട് എന്നിവരാണ് കാഞ്ഞിര പ്പള്ളി ബിഷപ്പും കോളേജിന്റെ രക്ഷാധികാരിയുമായ മാര്‍ മാത്യു അറ യ്ക്കലിന്റെ സാന്നിദ്ധ്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചത്. തുടര്‍ന്ന് മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ടെസ്റ്റ് സെന്ററിന്റെ ഉദ്ഘാടനം മൈക്കിള്‍ കിംഗ് നിര്‍വഹിച്ചു.

കാഞ്ഞിരപ്പള്ളിയിലെയും സമീപപ്രദേശങ്ങളിലെയും യുവ ജനങ്ങള്‍ക്ക് അന്തര്‍ദേശീയതലത്തിലുള്ള അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഐ.ഇ. എല്‍.റ്റി.എസ്-ന്റെ സാമീപ്യം ഏറെ പ്രയോജനകരമാവുമെന്ന് മൈക്കി ള്‍ കിംഗ് ഉദ്ഘാടന പസംഗത്തില്‍ പറഞ്ഞു. അയല്‍റ്റ്‌സ് ടെസ്റ്റ് എഴുതുന്ന തില്‍ കേരളീയര്‍ കൂടുതല്‍ കൂടുതല്‍ താല്പര്യം കാട്ടുന്നതില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.അന്തര്‍ദേശീയിദ്യാഭ്യാസത്തിനും തൊഴിലവ സരങ്ങള്‍ക്കും പുറമേ വിദേശത്ത് സ്ഥിരതാമസത്തിന് ഉതകുന്ന വാതായ നമെന്ന നിലയില്‍ അയല്‍റ്റ്‌സ്, ബെക് തുടങ്ങിയ ബ്രിട്ടീഷ് കൗണ്‍സില്‍ രീക്ഷകള്‍ക്കുള്ള പ്രസക്തി ബിഷപ് മാത്യു അറയ്ക്കല്‍ ചൂിക്കാട്ടി.

ബ്രിട്ടീഷ് കൗണ്‍സില്‍ പരീക്ഷാ വിഭാഗം സൗത്ത് ഇന്ത്യാ മേധാവി വിജയ ക്ഷ്മി ത്യാഗരാജന്‍, എക്‌സാംസ് സീനിയര്‍ മാനേജര്‍ കാര്‍ത്തിക് രാജശേ ഖരന്‍,അമല്‍ജ്യോതി മാനേജര്‍ ഫാ. ഡോ. മാത്യു പായിക്കാട്ട്, പ്രിന്‍സി പ്പല്‍ ഡോ. സെഡ് വി.ളാകപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.