അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി സഹായം തേടുന്നു
കാഞ്ഞിരപ്പള്ളി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാർത്ഥി സഹായം തേടുന്നു. കുളപ്പുറം ഒന്നാം മൈൽ മലയിൽ ടിന്റോയുടെ മകൻ ക്രിസ്റ്റഫർ ടിന്റോ ആണ് വ്യാഴാഴ്ച 26 ആശുപത്രിക്ക് സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ തലയ്ക്കും താടി എല്ലിനും പരിക്കേറ്റ് പാലാ മെഡിസിറ്റി ആശുപത്രിയില്‍ കഴിയുന്നത്. അപകടത്തില്‍ ക്രിസ്റ്റഫറിന്റെ മുഖത്തിനും താടി എല്ലിനും സാരമായി പരിക്കേറ്റു. രണ്ട് ലക്ഷത്തോളം രൂപ ഇത് വരെ ചെലവായി.കുടുംബം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. ക്രിസ്റ്റഫറിന്റെ തുടര്‍ ചികിത്സയ്ക്കായി സുമനസുകള്‍ സഹായം കൂടിയെ തീരു എന്ന നിലയിലാണിപ്പോള്‍.പാലമ്പ്ര അസംപ്ഷൻ ഹൈ സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ് ക്രിസ്റ്റഫർ. കഴിഞ്ഞ ദിവസം നാട്ടുകാർ ചേർന്നു ചികിത്സ സഹായത്തിനായി പിരിവ് നടത്തിയിരുന്നു. നിർദ്ധന കുടുംബത്തിൽ പെട്ട വിദ്യാർഥിയുടെ തുടർ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം ആവശ്യമാണ്.
Sini Tinto
FEDRAL BANK Kanjirappally
Bank Ac: 99980100678288
IFSC:FDRL0001031
Google pay number: 9747149469