കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ല​ഗോ​പാ​ല​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​ധ​വ​ത്ക​ര​ണ റാ​ലി​യെ തു​ട​ർ​ന്ന് മു​ക്കൂ​ട്ടു​തറ അ​സീ​സി കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലി​ലെ​യും ക​ങ്ങ​ഴ തി​യോ​ഫി​ല​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ര​ക്ത​ദാ​നം മ​ഹാ​ദാ​നം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ഫ്ളാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ചു. ര​ക്ത​ദാ​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. വി​വി​ധ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് വാ​ങ്ങി ന​ൽ​കി​യ ബ​ഡ്ഷീ​റ്റു​ക​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശാ​ന്തി ഏ​റ്റു​വാ​ങ്ങി. ക​രി​പ്പാ​പ്പ​റ​മ്പി​ൽ കു​ടും​ബ​യോ​ഗം, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, പ്ലാ​ന്‍റേ​ഷ​ൻ ക്ല​ബ് എ​ന്നി​വ​രാ​ണ് ബ​ഡ്ഷീ​റ്റു​ക​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. യോ​ഗ​ത്തി​ൽ മൈ​ക്കി​ൾ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ആ​ന​ത്താ​നം, തോ​മ​സ് കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.