കാഞ്ഞിരപ്പള്ളി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കാഞ്ഞിര പ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ 201718 സാമ്പത്തിക വര്‍ഷത്തില്‍ 08 കോടി 33 ലക്ഷം രൂ പ ചെലവഴിച്ചിട്ടുള്ളതും ആയതു വഴി 2,87,380 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതുമാ ണ്. ആകെ 7131 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതില്‍ ആകെ 257 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനവും ഒരു കുടുംബം 150 തൊഴില്‍ ദിനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ആയതില്‍പ്പെട്ട 38 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും, ഒരു പട്ടികജായി കുടുംബത്തെയും പ്ര ത്യേക പൊന്നാടയും പ്രശംസാ പത്രവും നല്‍കി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് ആശാ ജോയി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തൊഴിലുറ പ്പ് പദ്ധതിയില്‍ മികവ് പുലര്‍ത്തിയവരെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ. അജി ത്ത് പൊന്നാടയും പ്രശംസാപത്രവും നല്‍കി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അഡ്വ. പി.എ. ഷെമീര്‍, റോസ മ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോഫി ജോസഫ്, അജിതാ രതീഷ്, ജോയിന്റ് ബി.ഡി.ഒ. എസ്. പ്രദീപ് തുടങ്ങിയവര്‍ പ്രസംഗി ച്ചു.