മുന്‍ധാരണ പ്രകാരം അന്നമ്മ ജോസഫ് രാജിവച്ച ഒഴിവിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പി ലാണ് ആശാ ജോയിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുന്‍ധാരണ പ്രകാരം നടന്ന തെരഞ്ഞെടുപ്പിലാണ് ചേനപ്പാടി ഡിവിഷനംഗം ആശാ ജോയിയെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്.

സി പി എമ്മിലെ പി.ജി വസന്തകുമാരിയെ അഞ്ചിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് ആശ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിലെ പിഎ ഷമീറാണ് ആശാ ജോയിയുടെ പേര് നിര്‍ദേശിച്ചത്. കേരള കോണ്‍ഗ്രസിലെ ജോളി മടുക്കക്കുഴി പിന്താങ്ങി. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍നടന്ന അനുമോദന യോഗം കെ പി സി സി സെക്രട്ടറി പി.എ സലിം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തിനെ വികസന രംഗത്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമം നടത്തുമെന്ന് പ്രസിഡന്റായി തെരഞ്ഞെക്കപ്പെട്ട ശേഷം ആശാ ജോയി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ രണ്ട് വര്‍ഷം കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അന്നമ്മ ജോസഫ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി സമര്‍പ്പിച്ചത്.കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് എം സംഖ്യമാണ് ബ്ലോക്ക് പഞ്ചായത്തില്‍ ദഭരണം നടത്തുന്നത്. വരുന്ന ഒരു വര്‍ഷത്തേയ്ക്കാണ് ധാരണ പ്രകാരം ആശ ജോയിക്ക് പ്രസിഡന്റ് സ്ഥാനം .തുടര്‍ന്നുള്ള രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിക്കും.