കാഞ്ഞിരപ്പളളി: വാര്‍ഷിക പദ്ധതികള്‍ തയ്യാറാകാകുമ്പോള്‍ സര്‍ക്കാര്‍ മാ ര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കുളളില്‍ നിന്നും കൊണ്ടു തന്നെ കൂടുതല്‍ ജനകീയ വിഷ യങ്ങള്‍ ഏറ്റെടുക്കണമെന്നും ഇക്കാര്യത്തില്‍ കാഞ്ഞിരപ്പളളി ബ്ലോക്ക് പ ഞ്ചായത്ത് മാതൃകാപരമാണെന്നും ജില്ലാ പഞ്ചായത്ത് അംഗം  സെബാസ്റ്റ്യ ന്‍ കുളത്തുങ്കല്‍ അഭിപ്രായപ്പെട്ടു. തോടുകളുടെ ആഴംകൂട്ടലും, സഞ്ചരിക്കു ന്ന ആതുരാലയവും ഇത്തവണത്തെ ശ്രദ്ധേയമാര്‍ന്ന ജനകീയ പദ്ധതികളാ ണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 201920 വര്‍ഷത്തെ വികസന സെമിനാര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരി ക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് അംഗം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അദ്ധ്യക്ഷത വഹിച്ച യോ ഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ആ മുഖ പ്രഭാഷണവും, ജില്ലാ പഞ്ചായത്ത് അംഗം കെ. രാജേഷ് മുഖ്യ പ്രഭാഷ ണവും നടത്തി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. രാജു, ഫിലോമിന റെജി, ജാന്‍സി ജെയ്‌സ്, തുടങ്ങിയവര്‍ വിവിധ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സ്ഥിരം സമിതി ചെയര്‍മാന്മാരായ അഡ്വ. പി.എ. ഷെമീര്‍, ലീലാമ്മ കുഞ്ഞുമോന്‍, റോസമ്മ ആഗസ്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങ ളായ സോഫി ജോസഫ്, മറിയമ്മ ടീച്ചര്‍, അന്നമ്മ ജോസഫ്, ജെയിംസ് പി സൈമണ്‍, പി.ജി. വസന്തകുമാരി, അജിതാ രതീഷ് ബി.ഡി.ഒ. എന്‍. രാജേഷ്, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.