കാഞ്ഞിരപ്പള്ളി:കേരള കോണ്‍ഗ്രസ് എം നേതൃയോഗം ചേര്‍ന്നു. മുന്‍ധാരണ പ്രകാരമു ള്ള രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും പ്രസിഡന്റ് അന്നമ്മ ജോസഫ് രാജി വയക്കാത്താ തിനെ തുടര്‍ന്നാണ് യോഗം വിളിച്ച് ചേര്‍ത്തത്. മുന്നണി ധാരണ പ്രകാരം കേരള കോണ്‍ ഗ്രസിനാണ് തുടര്‍ന്നുള്ള ഒരു വര്‍ഷത്തേക്ക് പ്രസിഡന്റ് സ്ഥാനം.

പ്രസിഡന്റ് സ്ഥാനം കൈമാറാത്തതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അവിശ്വാസമടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു.

ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായ ത്തിലെ ഭരണമാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ആന്റോ ആന്റണി എം.പിയുമായി ചര്‍ച്ച ചെയ്ത് പ്രശനം പരിഹരിക്കുന്നതിനായി യോഗം ഡോ. എന്‍. ജയരാജ് എം.എല്‍.എയെ യോഗം ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരുന്നതടക്കമുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോകുവാന്‍ യോഗം തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ അറിയിച്ചു.