ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക ലേല വിപണികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയ തില്‍ ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷാംഗത്തിന്റെ ആരോപണം…

കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക ലേല വിപണികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷാംഗത്തിന്റെ ആരോപണം. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജെയിംസ് .പി സൈമണ്‍ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയിലാണ് ആഴിമതി നടന്നതായി ആരോപണം ഉന്നയിച്ചത്.

ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഗുണ നിലവാരവും വിലയും പരിശോധിക്കുന്നതിനായി പ്രൊക്യോര്‍ കമ്മറ്റിയോ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയോ വിളിച്ച് ചേര്‍ത്തിട്ടില്ലായെ ന്നും അദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം വാങ്ങിയ ഉപകരണങ്ങള്‍ പെട്ടന്ന് കേടായതി നെ തുടര്‍ന്ന് ഉപകരണങ്ങള്‍ വാങ്ങിയ സ്ഥാപനത്തില്‍ നിന്നും വാങ്ങരുതെന്ന് തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ വീണ്ടും ആ സ്ഥാപനത്തില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങിയത് അഴിമതി നടത്തുവാനാണെന്നും ജെയിംസ് പി. സൈമണ്‍ പറഞ്ഞു.

ലേല വിപണികള്‍ അവശ്യപ്പെട്ടത് 300 കിലോ ഭാരം തൂക്കുന്ന ത്രാസുകളാണ്. ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്തത് 200 കിലോ ഭാരം തൂക്കുന്ന ത്രാസുകളാണ്. ഫ്രീസറു കള്‍ ആവശ്യപ്പെട്ട കര്‍ഷക സംഘങ്ങള്‍ക്ക് കൂളറുകളാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലെ അഴിമതികള്‍ സംബന്ധിച്ച് അന്വേഷണം വേണം. ഇല്ലെങ്കില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്നും ജെയിംസ് .പി സൈമണ്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഒന്‍പത് കര്‍ഷക ലേല വിപണികള്‍ക്കായി ത്രാസ്, സ്റ്റീല്‍ അലമാര, ടേബിള്‍, ഓഫീസ് ചെയര്‍, മൈക്ക്സെറ്റ്, കൂളര്‍, കംപ്യൂട്ടര്‍, വെജിറ്റബിള്‍ ട്രേ എന്നിവ വിതരണം ചെയ്തത്.