കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന കേള്‍വി ശക്തി കുറഞ്ഞവര്‍ക്ക് സൗജന്യമായി ശ്രവണ സഹായ ഹസ്തവുമായി കാഞ്ഞിര പ്പള്ളി ബ്ലോക്ക് പഞ്ചായത്ത്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന കേള്‍വി ശക്തി കുറഞ്ഞവര്‍ ക്ക് സൗജന്യമായി ശ്രവണ സഹായ യന്ത്രം വിതരണം നടത്തു മെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അറിയിച്ചു.60 വയ സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 25-ാം തീയതി എരുമേലി സി.എച്ച്. സി യില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ നിന്നുമാണ് അര്‍ ഹരെ തിരഞ്ഞടുക്കു ന്നതെന്ന് ആശാ അറിയിച്ചു. ചേനപ്പാടിയില്‍ നടന്ന സൗജന്യ കണ്ണട വിതര ണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ച യോ ഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സ ണ്‍ റോസമ്മ അഗസ്തി, ഗ്രാമപഞ്ചായത്ത് അംഗം റ്റി.ആര്‍ രാജപ്പന്‍ നായര്‍, എരുമേലി മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനോദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസഫ് തുടങ്ങിയവര്‍ സംസാ രിച്ചു.

LEAVE A REPLY