കാഞ്ഞിരപ്പള്ളി: ഭരണപ്രതി സന്ധിയില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി. യുഡിഎഫിലെ കോണ്‍ഗ്രസിലെ ചേരിപ്പോരാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഒരു വിഭാഗം ആറോപിക്കുന്നു. ധാരണപ്രകാരം ഇന്നലെ പ്രസിഡന്റ്, വൈസ് പ്രസി ഡന്റ് രാജിവെയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍, ജില്ലാ എ ഗ്രൂപ്പിന്റെ നിര്‍ദേശപ്രകാരം അന്നമ്മ ജോസഫ് രാജിവയ്ക്കാന്‍ തയാറായില്ല. കേരള കോണ്‍ഗ്രസിന് ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനം രജിവയ്ക്കാന്‍ ഭരണസമിതിയില്‍ സന്നദ്ധത അറിയിച്ചിരുന്നു.

വര്‍ഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ധാരണപ്രകാരം രണ്ടു വര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും ഒരുവര്‍ഷം കേരള കോണ്‍ഗ്രസിനും പിന്നീടുള്ള രണ്ടു വര്‍ഷം കോണ്‍ഗ്രസിനുമാണെന്നാണ് തീരുമാനിച്ചത്. എന്നാല്‍, ഇത് ലംഘിച്ചുവെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം. 
ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഏഴ്, സിപിഎമ്മിന് -നാല്, കേരള കോണ്‍ഗ്രസ്- എം- മൂന്ന്, സിപിഐ-ഒന്ന് എന്നീങ്ങനെയാണ് കക്ഷി നില. കേരള കോണ്‍ഗ്രസ് എല്‍. ഡിഎഫിലേക്ക് മാറിയാല്‍ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന അവസ്ഥയാണ് നിലവില്‍. എന്നാല്‍, സിപിഐ എന്ത് നിലപാട് സ്വീകരിക്കും എന്നത് എല്‍ഡിഎഫിനെ ആശങ്കയി ലാഴ്ത്തുന്നുണ്ട്. ജില്ല പഞ്ചായത്തിലും ജില്ലയിലെ മറ്റ് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളി ലും കേരള കോണ്‍ഗ്രസ്- എം സ്വീകരിച്ച നിലപാട് യുഡിഎഫിനെയും പ്രതിസന്ധിലാ ക്കിട്ടുണ്ട്.

ധാരണ പ്രകാരം ഭരണമാറ്റം ഉണ്ടായാല്‍ കേരള കോണ്‍ഗ്രസിലെ സോഫി ജോസഫോ, മറിയാമ്മ ജോസഫോ പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് സ്ഥാനത്തിലേക്ക് കോരുത്തോട് ഡിവിഷനില്‍ നിന്നും വിജയിച്ച വി.ടി. അയൂബുക്കാന് ന്ല്‍കണം.