കാഞ്ഞിരപ്പള്ളി :പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാര യിലേക്ക് കൈപിടിച്ച് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്നതെന്ന് പ്രസിഡന്റ്  സോഫി ജോസഫ് പറഞ്ഞു.2018 – 19 വാർഷിക പദ്ധതിയിൽ17.5 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാർക്കുള്ള മുചക്ര വാഹനങ്ങളുടെ വിതരണോത്ഘാടനം ശനിയാഴ്ച്ച നിർവ്വഹിക്കുകയായിരുന്നു അവർ.

14 ലക്ഷം രൂപ ചിലവഴിച്ച് വയോജനങ്ങൾക്കുള്ള ശ്രവണ സഹായി,20 ലക്ഷം രൂപ ചെ ലവഴിച്ച് ഭി ന്നശേഷിക്കാരായ കുട്ടിക്കൾക്കുള്ള സ്കോളർഷിപ്പികളും വിതരണം ചെ യ്തു കഴിഞ്ഞതായും പ്രസിഡന്റ്‌ സോഫി ജോസഫ് പറഞ്ഞു.വൈസ് പ്രസിഡന്റ്  പി. എ ഷെമീറിന്റ് അദ്ധ്യക്ഷതയിൽ  സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺന്മാരായ ലീലാമ്മ കുഞ്ഞുമോൻ,റോസമ്മ അഗസ്തി,അംഗങ്ങളായ അന്നമ്മ ജോസഫ്,ജോളി മടുക്കക്കുഴി, പ്രകാശ് പള്ളിക്കൂടം,മറിയാമ്മ ജോസഫ്,പി.ജി വസന്തകുമാരി,വി.റ്റി. അയൂബ് ഖാൻ , അജിത രതീഷ്,ശിഷുക്ഷേമ വികസന ഓഫീസർ ബീനാമ്മ ജേക്കബ്,എസ്.പ്രദീപ്, കെ. എസ്.ബാബു,ഷാജി ജേക്കബ്, കെ. ആർ ദിലീപ്,   എന്നിവർ പ്രസംഗിച്ചു.