കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവത്തില്‍ 131 പോയിന്‍റ് നേടി പാറത്തോട് പഞ്ചായത്ത് ഓവര്‍ഓള്‍ കിരീടം നേടി. എല്ലാ വിഭാഗങ്ങളിലും പാറത്തോ ട് വന്‍ ലീഡ് നിലനിര്‍ത്തി കഴിഞ്ഞ 2 ദിവസങ്ങളിലായി എസ്.ഡി. കോളേജിലും എ .കെ.ജെ.എം. സ്കൂളിലുമായി നടന്നുവന്ന കലാ-കായികമത്സരങ്ങളില്‍ മുണ്ടക്കയം 83, എരുമേലി 72, കാഞ്ഞിരപ്പള്ളി 68, കോരുത്തോട് 55,  മണിമല 54, കൂട്ടിക്കല്‍ 30 പോ യിന്‍റുകള്‍ വീതമാണ് കരസ്ഥമാക്കിയത്. ആകെ 72 വിഭാഗങ്ങളില്‍ 7 വേദികളിലായി 414 മത്സരാര്‍ത്ഥികളാണ് കേരളോത്സവത്തില്‍ പങ്കെടുത്തത്. ബ്ലോക്ക് തലത്തില്‍ വി ജയികളായവര്‍ക്ക് ജില്ലാതലത്തില്‍ നടക്കുന്ന കേരളോത്സവത്തില്‍ പങ്കെടുക്കാം.

മത്സരത്തില്‍ പങ്കെടുത്ത ഒന്നും, രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് ട്രോഫി യും മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം നടത്തി. സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് എം.എല്‍.എ. സമാപനസമ്മേളനം ഉല്‍ഘാടനവും, സമ്മാനദാനവും നി ര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി മുഖ്യപ്രഭാഷ ണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഡയസ് കോക്കാട്ട്, സന്ധ്യ വിനോദ്, ബ്ലോ ക്ക് സ്ഥിരം സമിതി ചെയര്‍മാന്മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, വിമല ജോസഫ്, ബ്ലോ ക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. പ്രദീപ്, കെ.എസ്. എമേഴ്സണ്‍, ഷക്കീല നസീര്‍, ജയശ്രീ ഗോപിദാസ്, മോഹനന്‍ റ്റി.ജെ., രത്നമ്മ രവീന്ദ്രന്‍, ജൂബി അഷറഫ്, മാഗി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരായ സിന്ധു മോഹന്‍, തോമസ്, റിജോ വാളാന്തറ, അജേഷ്, ബി.ഡി.ഒ. എസ്. ഫൈസല്‍, ജോയിന്‍റ് ബി.ഡി.ഒ. സിയാദ് റ്റി.ഇ., ജി.ഇ.ഒ. സുബി ഇ.എസ്, ദിലീപ് ജയസൂര്യ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.