കാഞ്ഞിരപ്പള്ളി:കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന സന്ദേശമുയർത്തി ജനു.1 ന് നടക്കുന്ന വനിതാ മതിലിന്റെ കാഞ്ഞിരപ്പള്ളി ബ്ലോക് തല സംഘാടക സമിതി രൂപീ കരണ യോഗം മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു.ബ്ലോക് പഞ്ചായത്തംഗം പി.ജി.വസന്തകുമാരി അദ്ധ്യക്ഷയായി.

ബ്ലോക് പഞ്ചായത്തംഗം അജിത രതീഷ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം എം.എ. റിബിൻഷാ, ഡെപ്യൂട്ടി തഹസിൽദാർ ബെന്നി മാത്യു,ഐസിഡിഎസ് സൂപ്പർവൈസർ പ ത്മിനി,കില ഫാക്കൽറ്റി കെ.എൻ.ഷീബ,അനൂപ് എസ്,റജീന റഫീഖ്,രേഖ,എന്നിവർ സം സാരിച്ചു. ബ്ലോക് ഡവലപ്മെന്റ് ഓഫീസർ രാജേഷ് സ്വാഗതവും കോഓർഡിനേറ്റർ ബാ ബു നവഗ്രഹ നന്ദിയും പറഞ്ഞു.ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു ചെയർപേഴ്സ ണും, തങ്കമ്മ ജോർജ്കുട്ടി കൺവീനറുമായി ബ്ലോക്ക് തല സംഘാടകസമിതി രൂപീകരി ച്ചു.