കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തില്‍ 45.21 കോടി രൂപ വരവും 45.02 കോടി ചെല വും 19.45 ലക്ഷം രൂപ മിച്ചവും വരുന്ന വാര്‍ഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പി.എ. ഷെമീര്‍ അവതരിപ്പിച്ചു.ഭവനനിര്‍മ്മാണം 1.84 കോടി,കാര്‍ഷിക മേഖലയില്‍ മത്സ്യകൃ ഷിയ്ക്ക് ധനസഹായം,മണ്ണ് സംരക്ഷണം,കിണര്‍ റീചാര്‍ജ്ജിംഗ്, പുരുഷ-വനിത സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായം,തോട് സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങ ള്‍ക്കായി 1.29 കോടി,പശ്ചാത്തല മേഖലയില്‍ ഗ്രാമീണ മേഖലയിലെ വിവിധ റോഡുകളുടെ നിര്‍ മ്മാണം,കോണ്‍ക്രീറ്റിംഗ്, റോഡ് സംരക്ഷണം,കലുങ്ക് നിര്‍മ്മാണം എന്നിവയ്ക്ക് 1.03 കോടി.

ബ്ലോക്ക് പഞ്ചായത്ത് വനിതാ തൊഴില്‍ പരിശീലനകേന്ദ്രം പൂര്‍ത്തീകരണം,പാറത്തോട്, ചെമ്പുഴി,ആലംപരപ്പ്, വളവുകയം എന്നിവിടങ്ങളില്‍ വനിതാ തൊഴില്‍ പരിശീലന കേ ന്ദ്രം പൂര്‍ത്തീകരണം ഉള്‍പ്പെടെ 80 ലക്ഷം, അംഗന്‍വാടി കുട്ടികളുടെ പോഷകാഹാരം, അംഗന്‍വാടികള്‍ക്ക് മൈക്ക്‌സെറ്റ്,ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എ ന്നിവയ്ക്കായി 50 ലക്ഷം,വയോജനങ്ങള്‍ക്ക് ശ്രവണസഹായി,കണ്ണട വിതരണം,പാലി യേറ്റീവ് കെയര്‍,സെക്കണ്ടറി പാലിയേറ്റീവ് പദ്ധതി,വയോജനങ്ങള്‍ക്ക് പാലിയേറ്റീവ് പരിചരണം നല്‍കുന്നവര്‍ക്കായുള്ള പരിശീലനം എന്നിവയ്ക്കായി 35 ലക്ഷം, കുടി വെ ള്ള-ജലസേചന പദ്ധതികള്‍ക്കായി 75 ലക്ഷം, മാലിന്യ സംസ്‌ക്കരണം 42 ലക്ഷം,പട്ടിക ജാ തി ക്ഷേമം 2 കോടി, പട്ടികവര്‍ഗ്ഗ ക്ഷേമം 52.73 ലക്ഷം, മെയിന്റനന്‍സ് ഗ്രാന്റ് ഫണ്ട് (നോണ്‍ റോഡ്) 60 ലക്ഷം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 23.75 കോടി, സാക്ഷരതാമിഷന്‍ 3.5 ലക്ഷം, യുവജനക്ഷേമത്തിനായി ഗ്രന്ഥശാലകള്‍/ലൈബ്രറികള്‍ എന്നിവയ്ക്ക് അടി സ്ഥാന സൗകര്യത്തിനായി 10 ലക്ഷം, അന്യം നിന്നുപോയ നാടന്‍ കലകളെ പ്രോത്സാഹി പ്പിക്കുന്നതിന് യുവകലാകാരന്‍മാര്‍ക്ക് വജ്രജൂബിലി ഫെല്ലോഷിപ്പ് 2.40 ലക്ഷം എന്നിവ യാണ് പ്രധാന പദ്ധതികള്‍.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആശാ ജോയി, അന്നമ്മ ജോസഫ്, ജോളി മടുക്കക്കുഴി, വി.റ്റി. അയൂബ്ഖാ ന്‍, മറിയമ്മ ജോസഫ്, പ്രകാശ് പള്ളിക്കൂടം, ജയിംസ് പി. സൈമണ്‍, പി.ജി. വസന്തകു മാരി, അജിതാ രതീഷ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. രാജേഷ്, ജോയിന്റ് ബി.ഡി.ഒ. എസ്. പ്രദീപ്, ഹെഡ് ക്ലര്‍ക്ക് കെ.എസ്. ബാബു, ഹെഡ് അക്കൗണ്ടന്റ് റ്റി.എസ്. ബാബുരാജ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷാജി ജേക്കബ്, വനിതാ ക്ഷേമ ഓഫീസര്‍ ബെന്നി മാത്യു, പ്ലാന്‍ ക്ലര്‍ക്ക് കെ.ആര്‍. ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.