കാഞ്ഞിരപ്പള്ളി : സംസ്ഥാനത്ത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഊര്‍ജ്ജ പ്ര തിസന്ധിയ്ക്ക് പരിഹാരം കാണുവാന്‍ സൗരോര്‍ജ്ജം കൂടുതലായി പ്രയോ ജനപ്പടുത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി.. കാ ഞ്ഞിരപ്പള്ളി വെറ്ററിനറി പോളി ക്ലിനിക്കില്‍ പൂര്‍ണ്ണമായും സൗരോര്‍ജ്ജ വത്ക്കരിച്ചതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയ അനുബന്ധ സ്ഥാപനങ്ങളില്‍ മുഴുവന്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് പാഴായിപ്പോകുന്ന സൗരോര്‍ജ്ജം പ്ര യോജനപ്പെടുത്തുവാന്‍ 201920 വാര്‍ഷിക പദ്ധതിയില്‍ തുക മാറ്റി വയ്ക്കു മെന്നും ആശാ ജോയി പറഞ്ഞു. പോളിക്ലിനിക്കില്‍ 13 ലക്ഷം രൂപ ചെലവ ഴിച്ച് പൂര്‍ത്തീകരിച്ച ട്രെയിനിംഗ് സെന്ററിന്റെയും നവീകരിച്ച ഫാര്‍മസി കെട്ടിടത്തിന്റെയും ഉദ്ഘാടനവും അവര്‍ നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ അദ്ധ്യ ക്ഷതയില്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോഫി ജോസഫ്, അന്നമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം ബീനാ ജോബി, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഡെന്നിസ് ജോസഫ്. ഡോ. ബിനു ഗോപി നാഥ് എന്നിവര്‍ പ്രസംഗിച്ചു.