ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധി ച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി നടത്തുന്ന ദേശീയ പാത ഉപരോധത്തിന്റെ ഭാഗ മായി കൊട്ടാരക്കര ഡിണ്ടിഗല്‍ ദേശീയ പാത 183 ല്‍ മുണ്ടക്കയത്ത് ബി.ജെ.പി പ്രവര്‍ത്ത കര്‍ റോഡ് ഉപരോധിച്ചു. രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ ഉപരോധം ഒരു മണിക്കൂര്‍ നീണ്ടു നിന്നു.
ഉപരോധ സമരത്തില്‍ നൂറോളം ബി.ജെ.പി പ്രവര്‍ത്തകരാണ് അണിനിരന്നത്.നേരത്തെ മുണ്ടക്കയം റ്റി.ബിക്ക് സമീപത്തെ ബി.ജെ.പി ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റിനു മുന്നില്‍ ദേശീയ പാത ഉപരോധിക്കുകയായിരുന്നു. ഉപ രോധ സമരം ആരംഭിച്ചപ്പോള്‍ തന്നെ പോലീസ് വാഹനങ്ങള്‍ ബൈപ്പാസ് വഴി കടത്തി വിട്ടതിനാല്‍ ഗതാഗതം തടസപ്പെട്ടില്ല. തുടര്‍ന്ന് പ്രവര്‍ത്തകരെ പന്ത്രണ്ട് മണിയോടെ പോ ലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.