എരുമേലി:വിശ്വാസികളുടെ വശ്വാസം സംരക്ഷിക്കമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സി.പി എം.സംസ്ഥാന സെക്രട്ടറിയും  റിട്ട് ഹർജികളിൽ കൊടുത്ത മറുപടി അനുസരിച്ച് ഒരു കാ രണവശലും വിശ്വാസികളുടെ വിശ്വാസം അംഗീകരിക്കില്ലെന്ന് പറഞ്ഞ് പുതിയ വെല്ലു വി ളി നടത്തിയിരിക്കുകയാണെന്നും ചതി ആവർത്തിക്കപ്പെടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ആരോപിച്ചു.   എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രക്ക് എരുമേലിയില്‍ ലഭിച്ച  സ്വീ കരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സുപ്രീംകോടതിയുടെ അധീശത്വം അം ഗീകരിക്കുന്നവരാണ്.എന്നാല്‍ വിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഉറ ച്ച് നില്‍ക്കും. ഇതിനെ തടയാന്‍ സാധിക്കില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോ രാട്ടമാണിതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിലെ മുഴുവന്‍ വിശ്വാസികളും യു വതി പ്രവേശനത്തിന്  എതിരാണെന്നും,പ്രശ്‌നത്തെ മറികടക്കാന്‍ സംസ്ഥാന സർക്കാരി ന്  മുമ്പില്‍ നിരവധി വഴികളാണ് ഉള്ളതെന്നും ബിഡിജെഎസ് ദേശീയ അധ്യക്ഷൻ  തുഷാ ർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെയെല്ലാം തകിടം മറിച്ച് വലിയ ഒരു ക്രമസമാധാന പ്രശ്‌നമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.ശബരിമലയ്ക്ക് പോകാന്‍ പൊലീ സ് സ്‌റ്റേഷനില്‍ പോയി അനുവാദം വാങ്ങണമെന്ന് പറഞ്ഞവര്‍ നാളെ വീടുകളില്‍ വിള ക്ക് തെളിക്കുന്നതിന് ഫയര്‍ ആന്‍ഡ് സേഫ്ടിയുടെ അനുവാദം വാങ്ങണമെന്ന  അവസ്ഥ യിലെത്തുമെന്നും തുഷാര്‍ പറഞ്ഞു.സ്വീകരണ യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അധ്യക്ഷത വഹിച്ചു. സമ്മേളനം ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് സമ്മേളനംഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍,ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.വേലായുധൻ,  സംസ്ഥാന ജനറൽ സെക്രട്ടറിമാ രായഎം.ടി.രമേശ്,ശോഭാസുരേന്ദ്രൻ ,ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിമാരായ കെ. പത്മകുമാർ,  നിയോജകമണ്ഡലം പ്രസിഡന്റ് എം.ആർ.ഉല്ലാസ് ആമുഖ പ്രഭാഷണം നടത്തി.

യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു,ബിജെപിപൂഞ്ഞാർ നിയോജകമ ണ്ഡലം പ്രസിഡന്റ് വി.സി.അജികുമാർ എന്നിവർ പ്രസംഗിച്ചു.അമ്പലപ്പുഴ പേട്ടതുള്ള ൽ സംഘത്തിന്റെ സമൂഹ പെരിയോൻ കളത്തിൽചന്ദ്രശേഖരൻ നായർ,ആലങ്ങാട്ട് സം ഘം സമൂഹ പെരിയോൻ എ.കെ. വിജയകുമാർ,എരുമേലി പുത്തൻവീട് കാരണവർ പേരിശേരിപിള്ള,വാവരുസ്വാമിയുടെ പ്രതിനിധി എം.എം. യൂസഫ് ലബ്ബ,അഖില തി രുവിതാംകൂർ മല അരയ മഹാസഭ പ്രതിനിധി സി.കെ.ശശിധരൻ മലവേടർ സഭ പ്രതി നിധി രാഘവൻ ഇലഞ്ഞിക്കൽ എന്നിവരെയ യോഗത്തിൽ ആദരിച്ചു.