അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭ വത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ അനുവദിക്കില്ലന്ന് ബിജെപി കാഞ്ഞി രപ്പള്ളി മണ്ഡലം കമ്മിറ്റി. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ റിട്ടയേർഡായ പോ ലീ സ് ഉദ്യോഗസ്ഥർ അടങ്ങുന്ന വാർഡന്മാർ മുഖേന കേസിനെ അട്ടിമറിക്കാനുള്ള ശ്ര മം നടക്കുന്നുണ്ട്ന്നും അതുകൊണ്ട് ഈ ആത്മഹത്യയുടെ പിന്നിലുള്ള കാരണങ്ങളെ ക്കുറിച്ച് ഉന്നത ഏജൻസി കൾ അന്വേഷണം നടത്തണമെന്നും ബിജെപി കാഞ്ഞിരപ്പ ള്ളി മണ്ഡലം കമ്മിറ്റി യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് കെ വി നാരായണൻ ആവ ശ്യപെട്ടു.
ആത്മഹത്യ ശ്രമം നടത്തിയ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുവന്നപ്പോൾ കുഴഞ്ഞ് വീ ണതാണെന്ന് പറഞ്ഞുകൊണ്ട് ഫസ്റ്റ് എയ്ഡ് നൽകുന്നതിൽ പോലും വീഴ്ച വരുത്തി എച്ച് ഓഡിയുടെയും വാർഡന്റെയും മാനസിക പീഡനമാണ് കുട്ടിയെ ആത്മഹത്യയിലേ ക്ക് നയിച്ചത് എന്ന് സഹപാഠികൾ പറയുന്നു. അതുകൊണ്ട് ഈ ആത്മഹത്യയുടെ പി ന്നിലുള്ള കാരണങ്ങളെക്കുറിച്ച് ഉന്നത ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഉന്നതല അന്വേഷണം നടക്കാത്ത പക്ഷം ശക്തമായ സമര വുമായി ബിജെപി മുന്നോട്ടുപോകാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം വൈ സ് പ്രസിഡന്റ്‌ എ ഷിബു സെക്രട്ടറി അമ്പിളി ഉണ്ണികൃഷ്ണൻ നിഖിൽ രോഹിത് യുവ മോർച്ച ജില്ലാ സെക്രട്ടറി വിഷ്ണു വിനോദ്, പഞ്ചായത്ത് പ്രസിഡണ്ട് മാരായ പ്രശാന്തു മലമല രാജേഷ്,ജിതിൻ എന്നിവർ സംസാരിച്ചു.