കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്​ ഫ്രാങ്കോ മുള യ്ക്കലിനെ സന്ദർശിക്കുന്നതിന്​ ബിഷപ്പുമാര്‍ പാലാ സബ് ജയിലിലെത്തി.കാഞ്ഞിര പ്പള്ളി ബിഷപ്മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ ജോസ് പുളിക്കല്‍,മലങ്കര സ ഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവരാണ് എത്തിയത്.ജയിലിൽ നിന്നും സന്ദർശനാനുമതി നേടിയ ബിഷപ്പുമാർ ​ഫ്രാ​േങ്കായുമായി 10 മിനിറ്റ്​ സംസാ രിച്ച ശേഷമാണ്​ പുറത്തിറങ്ങിയത്​.

ഫ്രാ​​േങ്കാക്ക്​ പ്രാർഥനാ സഹായം നൽകാനാണ്​ വന്നതെന്ന്​ ബിഷപ് മാത്യു അറയ്​ക്ക ൽ പറഞ്ഞു​. ബിഷപ്പിന്​ പിന്തുണക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യ ത്തിന്​ ക്രിസ്​തുവിനെ കുരിശിൽ തറച്ചത്​ തെറ്റ്​ ചെയ്​തിട്ടാണോയെന്നായിരുന്നു മാത്യ​ു അറയ്​ക്കലി​​െൻറ പ്രതികരണം​.എന്നാൽ കന്യാസ്​ത്രീക്ക്​ പിന്തുണയുണ്ടോയെന്ന ചോദ്യത്തിന്​ പീഡിക്കപ്പെ​ട്ടായെന്ന്​ കോടതി കണ്ടെത്തുമെന്നായിരുന്നു മറുപടി. ഫ്രാങ്കോ മുളയ്ക്കലിനെ കാണുന്നതിനായി ബിഷപ്പുമാര്‍ ഞായറാഴ്ച എത്തിയിരുന്നെ ങ്കിലും അവധി ദിവസമായിരുന്നതിനാല്‍ അനുമതി ലഭിച്ചിരുന്നില്ല. ജയില്‍ അധികൃ തര്‍ തിങ്കളാഴ്ച വരാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ബിഷപ്പുമാര്‍ ഇന്ന്​ എത്തിയത്.