എരുമേലി കണമല കാള കെട്ടി സ്വദേശിയായ യുവാവാണ് ബൈക്ക് ഓടിക്കുന്നത്. അ ത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് കിലോമീറ്ററുകളോളം മുന്നിൽ മാർഗതടസമുണ്ടാക്കി അശ്രദ്ധമായാണ് യുവാവ് ബൈക്ക് ഓടിക്കുന്നത്. ആം ബുലൻസ് ഡ്രൈവർ ഹോൺ മുഴക്കിയിട്ടും കേട്ട ഭാവം നടിക്കാതെ ആംബുലൻസിന് പൈലറ്റ് എന്ന പോലെയാണ് ഇയാൾ ബൈക്ക് ഓടിക്കുന്നത്. ട്രാഫിക്ക് നിയമങ്ങൾ തെറ്റിച്ച് കൊണ്ടായിരുന്നു ബൈക്ക് യാത്രികന്റെ സഞ്ചാരം.
നമ്പർ  പരിശോധിച്ചപ്പോൾ വാഹനത്തിന്റെ ഉടമ എരുമേലി കണമല കാളകെട്ടി സ്വദേ ശിയായ ജയേഷ് പി.എസിന്റെ ഉടമസ്ഥയിലുള്ള KL 34 E 1196 എന്ന ബുള്ളറ്റാണന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.സമൂഹ മാധ്യമങ്ങളിൽ യുവാവിനെ കുറ്റപ്പെടുത്തി വീഡി യോ ഇതിനകം വൈറലായി കഴിഞ്ഞു..